വീടുകള്‍ തകര്‍ന്നു; താഴ്ന്ന പ്രദേശങ്ങൾ െവള്ളത്തിൽ: അമ്പതിലധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
text_fieldsപത്തനാപുരം: ശക്തമായ മഴയില്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിരവധി വീടുകള്‍ തകര്‍ന്നു. സംസ്ഥാന പാതയടക്കം വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു.
വിവിധ പഞ്ചായത്തുകളിലായി അമ്പതിലധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അടൂര്‍ പത്തനാപുരം കെ.പി റോഡില്‍ പുതുവൽ ഭാഗത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വെള്ളത്തിൽ നിന്നുപോയ വാഹനങ്ങള്‍ നാട്ടുകാർ ചേർന്ന് തള്ളി മാറ്റി. പുനലൂർ മൂവാറ്റുപുഴ പാത, ശബരി ബൈപാസ് എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
മാങ്കോട് കുറിഞ്ഞിക്കാട്ട് വീട്ടില്‍ ദാസന്, ഒരിപ്പുറം കോളനിയില്‍ നവാസ് എന്നിവരുടെ വീടുകളാണ് ശക്തമായ മഴയില്‍ തകര്‍ന്നത്. ദാസെൻറ വീടിെൻറ മേല്‍ക്കൂര പൂര്‍ണമായും നിലംപതിച്ചു. പട്ടാഴി വടക്കേക്കര ചെളിക്കുഴിയില്‍ കഴിഞ്ഞദിവസം ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് തുടരുന്നു. വിളക്കുടി ഗ്രാമപഞ്ചായത്തില്‍ പതിനാല് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ഉള്‍നാടന്‍ മേഖലകളിലേക്കുള്ള വൈദ്യുതി ബന്ധവും ഗതാഗതസംവിധാനങ്ങളും നിലച്ചു. കല്ലട, അച്ചന്‍കോവില്‍ ആറുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്.
വെള്ളപ്പൊക്ക ഭീഷണിയില്‍ കുളത്തൂപ്പുഴ; അമ്പതേക്കര്‍ ഒറ്റപ്പെട്ടു
കുളത്തൂപ്പുഴ: കഴിഞ്ഞ രണ്ടുദിവസങ്ങളായി നിര്‍ത്താതെ പെയ്യുന്ന കനത്തമഴയില്‍ കിഴക്കന്‍ മേഖലയിലെ തോടുകളും പുഴകളും കരകവിഞ്ഞൊഴുകി. കുളത്തൂപ്പുഴയാര്‍ കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം ജലനിരപ്പുയർന്നു. കൃഷിയിടങ്ങളും വയലേലകളും വെള്ളത്തിനടിയിലാകുന്ന അവസ്ഥയിലാണ്. തോട്ടില്‍ ജലനിരപ്പുയര്‍ന്ന് പ്രദേശത്തേക്കുള്ള ഏക യാത്രാമാര്‍ഗമായ പാലം വെള്ളത്തില്‍ മുങ്ങിയതോടെ ആദിവാസി കോളനികളടക്കമുള്ള പ്രദേശം ഒറ്റപ്പെട്ടു. തോടിനുസമീപം താഴ്ന്ന പ്രദേശങ്ങളില്‍ താമസിച്ചിരുന്ന പതിനൊന്നോളം കുടുംബങ്ങളെ ജലനിരപ്പുയര്‍ന്നതോടെ ഗ്രാമപഞ്ചായത്തംഗവും നാട്ടുകാരും ചേര്‍ന്ന് ഉയര്‍ന്ന പ്രദേശങ്ങളിലെ വീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
കിഴക്കന്‍ മലയില്‍ നിന്നും കൂടുതല്‍ നീരൊഴുക്കെത്തിയതോടെ കുളത്തൂപ്പുഴയാറില്‍ ജലനിരപ്പുയരുകയാണ്. ചോഴിയക്കോട് മില്‍പ്പാലം കരകവിഞ്ഞൊഴുകി സമീപത്തെ കൃഷിയിടങ്ങളും വീടുകളും വെള്ളത്തിനടിയിലായി. മുപ്പതടിപ്പാലം തോട്, ഇരുതോട്, ആമക്കുളം തോട് തുടങ്ങിയവയെല്ലാം നിറഞ്ഞെൊഴുകുന്നു. കല്ലുവെട്ടാംകുഴി, വില്ലുമല, നെടുവന്നൂര്‍ക്കടവ്, ചെറുകര, കല്ലുവെട്ടാംകുഴി തുടങ്ങിയ ഇടങ്ങളിലെ കൃഷിയിടങ്ങള്‍ എല്ലാം വെള്ളത്തിനടിയിലായി. മുപ്പതടിപ്പാലത്തിനു സമീപം ജലനിരപ്പുയര്‍ന്ന് മലയോര ഹൈവേ മുങ്ങിയതോടെ പാതയിലൂടെയുള്ള ഗതാഗതം പൊലീസ് തടഞ്ഞിരിക്കുകയാണ്.
രാത്രി വൈകിയും മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് റവന്യൂ- പൊലീസ്-ഗ്രാമപഞ്ചായത്ത് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു.
അന്തർസംസ്ഥാന പാതയിൽ ഗതാഗതം തടഞ്ഞു
കുളത്തൂപ്പുഴ: കനത്തമഴയില്‍ ജലനിരപ്പുയര്‍ന്ന് കല്ലുവെട്ടാം കുഴിക്കടുത്തുള്ള പാലം മുങ്ങിയതിനെ തുടര്‍ന്ന് തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം കുളത്തൂപ്പുഴ പൊലീസ് തടഞ്ഞു.
വലിയേലയില്‍ നിന്നും കുളത്തൂപ്പുഴ ആനക്കൂട് കടവിലേക്കെത്തുന്ന തോട് നിറഞ്ഞ് പാലത്തിലൂടെ കവിഞ്ഞൊഴുകുന്ന നിലയിലാണ്. ഇവിടെനിന്നും കവിഞ്ഞൊഴുകുന്ന വെള്ളം കെ.എസ്.ആര്.ടി. സി ഡിപ്പോക്കുള്ളിലേക്ക് കയറി. വീണ്ടും ജലനിരപ്പുയരുകയാണെങ്കില് ഡിപ്പോക്കുള്ളിലെ ബസുകള്‍ ഇവിടെനിന്ന് മാറ്റേണ്ടിവരുമെന്ന് ജീവനക്കാര്‍ പറഞ്ഞു.
ഇത്തിക്കരയാറും തോടുകളും കരകവിഞ്ഞു
അഞ്ചൽ: ഇത്തിക്കരയാറും തോടുകളും കരകവിഞ്ഞതുമൂലം ഏലാകളും താഴ്ന്നപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. വാളകംതോട്, മൈനിക്കോട് തോട്, എരപ്പൻപാറത്തോട്, അഞ്ചൽ വട്ടമൺതോട് അയിലറത്തോട് തുടങ്ങിയവയെല്ലാം കരകവിഞ്ഞൊഴുകുകയാണ്.
വാളകം, വയയ്ക്കൽ, വഞ്ചിപ്പെട്ടി, പെരുങ്ങള്ളൂർ, കമ്പങ്കോട്, അകമൺ, പൊലിക്കോട്, ആനാട്, അയിലറ, ആർച്ചൽ, ആനപ്പുഴയ്ക്കൽ അടക്കമുള്ള താഴ്ന്നപ്രദേശങ്ങളിൽ വെള്ളം നിറഞ്ഞ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മഴ തുടർന്നാൽ കൂടുതൽ ഭാഗങ്ങൾ വെള്ളത്തിലാകും.
ചുങ്കത്തറയിൽ കൃഷി നശിച്ചു
ഓയൂർ: നെല്ലിക്കുന്നത്ത് വയലും തോടും നിറഞ്ഞ് വെള്ളം ഒഴുകിയയോടെ ഓടനാവട്ടം ചുങ്കത്തറയിലെ കൃഷി നശിച്ചു.
വാഴ, മരച്ചീനി എന്നിവ വെള്ളത്തിനടിയിലായി. ഓടനാവട്ടം കട്ടയിൽ തോട് കവിെഞ്ഞാഴുകി. വാഴകൾ ഒടിഞ്ഞുവീണ് കർഷകർക്ക് വലിയ നഷ്ടമുണ്ടായി.
തോടിെൻറ കരകളിൽ താമസിക്കുന്നവർ മഴവെള്ളം കയറുന്നതിനാൽ ആശങ്കയിലാണ്. രാത്രി ശക്തമായ മഴ ഉണ്ടായാൽ കട്ടയിൽ തോടിെൻറ കരയിലെ താമസക്കാർ മാറി താമസിക്കേണ്ടിവരും. മഴയിൽ ഓയൂർ - കൊട്ടാരക്കരയിലെ ചുങ്കത്തറ റോഡിൽ വലിയ രീതിയിൽ കുഴികൾ രൂപപ്പെട്ടത് വാഹനാപകടങ്ങൾക്ക് ഇടയാക്കി.
ദുരിതാശ്വാസ ക്യാമ്പ് തുറന്നു
കുളത്തൂപ്പുഴ: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വില്ലുമല ട്രൈബൽ എൽ.പി സ്കൂളിൽ ശനിയാഴ്ച വൈകീട്ട് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. അമ്പതേക്കർ കുഞ്ഞുമാൻ തോട് കരകവിഞ്ഞതിനെ തുടർന്ന് വീടുകളിൽ വെള്ളം കയറിയ ആറ് കുടുംബങ്ങളെ നാട്ടുകാർ സ്കൂളിലേക്കെത്തിച്ചു.
ഏഴോളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിയതായി വാർഡംഗം അജിത പറഞ്ഞു.
റോഡ് ഇടിഞ്ഞുതാഴ്ന്നു
അഞ്ചൽ: ശക്തമായ മഴയെത്തുടർന്ന് റോഡ് ഇടിഞ്ഞ് വലിയ ഗർത്തം രൂപപ്പെട്ടു. അഞ്ചൽ-ആയൂർ പാതയിൽ പെരുങ്ങള്ളൂരിലാണ് റോഡിെൻറ പകുതിയിലേറെ ഭാഗം ഇടിഞ്ഞത്. ഇത്തിക്കരയാറിനോട് ചേർന്നാണ് ഇവിടെ റോഡ് കടന്നുപോകുന്നത്. നവീകരണത്തിെൻറ ഭാഗമായി ഇവിടെ കലുങ്ക് നിർമാണ പ്രവർത്തങ്ങൾ നടന്നുവരുകയായിരുന്നു. ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. ആയൂർ ഭാഗത്ത് നിന്നും അഞ്ചലേക്കും തിരികെയും പോകേണ്ട വാഹനങ്ങളെ ഇടറോഡുകളിലൂടെ നാട്ടുകാരും പൊലീസും ചേർന്ന് തിരിച്ചുവിട്ടു.
മഴയിൽ ആലുംമൂട് സബ്സെൻററിെൻറ മതിലും കിണറും തകർന്നു
ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിലെ ആരോഗ്യവകുപ്പിെൻറ സബ്സെൻററായ ആലുംമൂട് എൽ.എസ്.ഡി.എസ് കെട്ടിടത്തിെൻറ പിറകുവശത്തെ മതിലും കിണറും തകർന്നു. കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിലാണ് നാശമുണ്ടായത്.
മഴ: പുനലൂരിൽ ആശങ്കയില്ല –എം.എൽ.എ
പുനലൂർ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പുനലൂർ മണ്ഡലത്തിൽ വലിയ ആശങ്കയിെല്ലന്നും അടിയന്തര സാഹചര്യം നേരിടാൻ തയാറെപ്പ് നടത്തിയതായും പി.എസ്. സുപാൽ എം.എൽ.എ അറിയിച്ചു. കനത്ത മഴയുടെ സാഹചര്യത്തിൽ പുനലൂരിൽ റവന്യു അധികാരികളുടെ അടിയന്തരയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ ആശങ്കക്കുള്ള സാഹചര്യം മണ്ഡലത്തിൽ ഉടനീളമില്ല. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള തയാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് ആർ.ഡി.ഒ ബി. ശശികുമാർ അറിയിച്ചു. നിലവിൽ താലൂക്ക് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. എല്ലാ വില്ലേജുകളിലും ഹെൽപ് െഡസ്ക് തുടങ്ങാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റവന്യു, പൊലീസ്, ഫയർഫോഴ്സ്, വൈദ്യുതി അധികൃതരെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്താനും എം.എൽ.എ നിർദേശിച്ചു. അപകടകരമായ നിലയിൽ റോഡ് വക്കിലുള്ള മരങ്ങൾ അടിയന്തരമായി ദുരന്തനിവാരണത്തിൽ ഉൾപ്പെടുത്തി മുറിച്ചുമാറ്റുന്നതിന് ബന്ധപ്പെട്ട വകുപ്പുകളോട് നിർദേശിച്ചു. തെന്മല ഡാമിെൻറ ജലസംഭരണവുമായി ബന്ധപ്പെട്ട് നിലവിൽ ആശങ്കക്ക് വകയില്ല. ഡാമിെൻറ ചുമതലയുള്ള എ.എക്സിയുമായി എം.എൽ.എ ഫോണിൽ ബന്ധപ്പെട്ടു. കൃത്യമായ മുന്നറിയിപ്പുകൾ നൽകി മാത്രമേ ഷട്ടറുകൾ ഉയർത്താവൂ എന്നും നിർദേശം നൽകി
യോഗത്തിൽ പുനലൂർ തഹസിൽദാർ നെസിയ, നഗരസഭ അധ്യക്ഷ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, കൗൺസിലർ ഡി. ദിനേശൻ, വിവിധ റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.