മിന്നലേറ്റ് വീട്ടമ്മക്ക് പരിക്ക്; വൈദ്യുതോപകരണങ്ങള്‍ നശിച്ചു
text_fieldsകുളത്തൂപ്പുഴ: വേനല്‍ മഴക്കൊപ്പം മിന്നലേറ്റ് ചോഴിയക്കോട് വീടുകളിലെ വയറിങ്ങും വൈദ്യുതോപകരണങ്ങളും കത്തി നശിച്ചു. വീട്ടമ്മയെ പരിക്കുകളോടെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോഴിയക്കോട് അരിപ്പ നവാസ് മന്‍സിലില്‍ സലീന ബീവി (65)യൊയാണ് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. സലീന ബീവി, അജ്മി മന്‍സിലില്‍ ഷീജ എന്നിവരുടെ വീടുകളിലാണ് നാശമുണ്ടായത. സലീനാ ബീവിയുടെ വീട്ടിലെ വയറിങ് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. ഷീറ്റിട്ട മേൽക്കൂര പൂർണമായും തകർന്നു. സംഭവ സമയം വീട്ടിനുള്ളിലുണ്ടായിരുന്ന സലീന ഇടിമിന്നലിന്റെ ആഘാതത്തില്‍ അകലേക്കഎ തെറിച്ചു വീണു. നാട്ടുകാര്‍ ഉടൻ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. സലീനയുടെ ശരീരത്തിന്റെ ഒരു വശത്തിനു തളര്‍ച്ച ഉള്ളതായും കേള്‍വിക്ക് തകരാര്‍ സംഭവിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. ഇരുപത് വര്‍ഷം മുമ്പ് ഗ്രാമപഞ്ചായത്ത് ഭവന പദ്ധതിയുടെ ഭാഗമായി ലഭിച്ചതാണ് ഇവരുടെ വീട്. കഴിഞ്ഞ വേനല്‍ക്കാലത്തും വീട്ടിൽ ഇടിമിന്നലേറ്റ് നാശമുണ്ടായിരുന്നു.
ഷീജയുടെ വീട്ടിലെ വയറിങ് തകർന്നതിന് പുറമേ ടി.വി., ഫ്രിഡ്ജ്, ഫാനുകള്‍, ലൈറ്റുകള്‍, നിരീക്ഷണ ക്യാമറ സംവിധാനം എന്നിവ നശിച്ചു. സംഭവ സമയം വീടിനു മുന്നില്‍ കസേരയിലിരുന്ന ഷീജയുടെ ഭര്‍ത്താവ് ഫക്രുദ്ദീന്‍ മുറ്റത്തേക്ക് തെറിച്ചു വീണുവെങ്കിലും പരിക്കുകളില്ലാതെ രക്ഷപെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.