യുവതിയെ തീവെച്ചുകൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിനതടവ്
text_fieldsകൊല്ലം: ബധിരയും മൂകയുമായ യുവതിയെ തീവെച്ചുകൊന്ന ഭർത്താവിന് ജീവപര്യന്തം കഠിനതടവും 50000 രൂപ പിഴയും ശിക്ഷ. കൊല്ലം പള്ളിത്തോട്ടത്തെ ക്യു.എസ്.എസ് കോളനിയിലെ വെളിച്ചം നഗറിലെ 97ാം നമ്പർ വീട്ടിൽ മോളിയെ (29) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അനിൽകുമാറിനെയാണ് (39) ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം കഠിനതടവിനും െകാല്ലം അഡീഷനൽ സെഷൻസ് ജഡ്ജ് പി. ഷേർളിദത്ത് ഉത്തരവിട്ടു.
2017 ഒക്ടോബർ 31ന് രാത്രി മകന് ഭക്ഷണം കൊടുക്കവെ അനിൽകുമാർ പിന്നിലൂടെ മോളിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. 70 ശതമാനം പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന േമാളി (29) നവംബർ ആറിന് മരിച്ചു. അനാഥയായ മോളിയെ കോട്ടയം നവജീവനിൽനിന്നാണ് അനിൽകുമാർ വിവാഹം കഴിച്ചത്.
സംശയം കാരണം അനിൽകുമാർ മോളിയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നു. പള്ളിത്തോട്ടം െപാലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൊല്ലം ഇൗസ്റ്റ് ഇൻസ്പെക്ടറായിരുന്ന മഞ്ചുലാലാണ് അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് േപ്രാസിക്യൂട്ടർ പാലത്തറ വിനു കരുണാകരനും അഡ്വക്കേറ്റുമാരായ ജീവ കെ. തങ്കം, ജെ. കാതറീന, മാലിനി ശ്രീധർ വിക്രം എന്നിവരും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.