ചവറ കെ.എം.എം.എല്ലിൽ ബന്ധുനിയമനത്തിന് നീക്കമെന്ന്
text_fieldsകൊല്ലം: ചവറ കെ.എം.എം.എല്ലിൽ ഹൈേകാടതി ഉത്തരവ് മറയാക്കി ബന്ധു നിയമനത്തിന് നീക്കമെന്ന് ആക്ഷേപം. വിവാദമായ എച്ച്.ആര്‍ മാനേജര്‍ നിയമനത്തിന് കോടതി ഉത്തരവ് പ്രകാരം നടത്തിയ അഭിമുഖം മുൻനിർത്തി, വ്യവസായ വകുപ്പിലെ ചില ഉന്നതരുടെ പ്രത്യേക താല്‍പര്യത്തിലാണ് നീക്കം നടക്കുന്നത്.
കെ.എം.എം.എല്ലില്‍ 2019 മാര്‍ച്ചില്‍ എച്ച്.ആര്‍ എക്‌സിക്യൂട്ടിവ് െട്രയിനിയുടെ ഒറ്റ ഒഴിവിലേക്ക് പരീക്ഷയും അഭിമുഖവും നടന്നിരുന്നു. ഇതു രണ്ടിലും ഗ്രൂപ് ചര്‍ച്ചയിലും ഒന്നാമതെത്തിയ ആളെ മാറ്റിനിര്‍ത്തി ആറാമത് എത്തിയ ആളെ നിയമിക്കാൻ ആദ്യം നീക്കം നടത്തിയിരുന്നു.
സി.ഐ.ടി.യു നേതാവിെൻറ താൽപര്യ പ്രകാരം സി.പി.എം ഒത്താശയോടെയായിരുന്നു നീക്കമെന്ന് ആരോപണമുയർന്നു. ഒന്നാം റാങ്കിലെത്തിയ അയൽ ജില്ലക്കാരിയും പാര്‍ട്ടി ബന്ധുവാണെന്ന് അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ, ഇൗ ഉദ്യോഗാര്‍ഥി ഹൈകോടതിയെ സമീപിച്ചു.
പരാതിക്കാരിയാണ് അഭിമുഖമൊഴികെ എല്ലാത്തിലും ഒന്നാമതെത്തിയതെന്ന് കോടതിയിൽ വ്യക്തമായെങ്കിലും അഭിമുഖത്തിെൻറ ഫലം പുറത്തുവിട്ടില്ലെന്നും ഈ തസ്തികയില്‍ നിയമനം വേണ്ടെന്ന് തീരുമാനിച്ചെന്നും അധികൃതർ അറിയിച്ചു. വീണ്ടും അഭിമുഖം നടത്തി ഒരു മാസത്തിനകം പട്ടിക ഇടാൻ കോടതി ഉത്തരവിട്ടു.
ഇതനുസരിച്ച് വീണ്ടും അഭിമുഖം നടത്തിയെങ്കിലും ഫലം പുറത്തുവിട്ടില്ല. അതിനിടെയാണ് പഴയ ആറാം റാങ്കുകാരിക്ക് നിയമനത്തിന് തിരക്കിട്ട നീക്കം നടക്കുന്നതായി സൂചന വന്നത്.
ഇത്തരം ഇടപെടലുകള്‍ സംബന്ധിച്ച് നേരത്തേ പാര്‍ട്ടി നേതൃതലത്തിൽവരെ പരാതി എത്തിയിരുന്നു. സി.പി.എമ്മിലെ ആലപ്പുഴ വിഭാഗമാണ് സംസ്ഥാന കമ്മിറ്റിയില്‍ പരാതി ഉന്നയിച്ചത്. ഇപ്പോൾ നിയമനം നടന്നാലും അതിനെതിരെ വിഷയം കോടതിയിലെത്തുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.