കലാമുഖങ്ങൾ നിറഞ്ഞ് കലങ്ങൾ
text_fieldsകൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് പതാക ഉയർത്തുന്ന കൊടിമരത്തോടൊപ്പമുള്ള പ്രതിഷ്ഠാപനകല Illustration സമ്പന്നമാണ്. ജില്ലയിലെ കല, സാംസ്കാരിക, സാഹിത്യരംഗങ്ങളിലെ 44 പ്രമുഖ വ്യക്തിത്വങ്ങളെയാണ് 24 മണ്കുടങ്ങളിലായി ഒരുക്കിയിരിക്കുന്നത്. കൊടിമരത്തിന് ചുറ്റുമുള്ള നാല് സ്തൂപങ്ങളിലാണ് മണ്കലങ്ങള് ക്രമീകരിക്കുന്നത്.
കരിയും കളിമണ്ണും ചേര്‍ന്ന മിശ്രിതം കൊണ്ട് തയാറാക്കിയ ചായങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ചിത്രകാരനായ ആശ്രാമം സന്തോഷിന്റെ മേല്‍നോട്ടത്തില്‍ റോഷന്, സാജുസാമി മങ്ങാട് എന്നിവരാണ് ഇലസ്ട്രേഷന് തയാറാക്കിയത്. മുന്‍ കലോത്സവ വിജയിയും സ്കൂള്‍ വിദ്യാർഥിനിയുമായ ഗോപിക കണ്ണനാണ് സ്തൂപങ്ങള്‍ക്ക് ചുറ്റുമുള്ള 16 കുട്ടികളുടെ പ്രതീകാത്മക രൂപങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
അഴകത്ത് പത്മനാഭക്കുറുപ്പ്, ശങ്കുപ്പിള്ള, കെ.പി. അപ്പന്, കവി ഒ.എൻ.വി. കുറുപ്പ്, തിരുനല്ലൂർ കരുണാകരൻ, കാക്കനാടൻ, ഒ. മാധവൻ, നടൻ ജയൻ തുടങ്ങി കുണ്ടറ ജോണി വരെയുള്ള പ്രമുഖവ്യക്തിത്വങ്ങളെയാണ് മണ്കലങ്ങളില് വരച്ചിരിക്കുന്നത്.സ്വീകരണകമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.