കൊല്ലം തുറമുഖത്തിെൻറ പ്രാധാന്യം വീണ്ടെടുക്കും –മുഖ്യമന്ത്രി
text_fieldsകൊല്ലം: തുറമുഖത്തിെൻറ പ്രാധാന്യം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും തെക്കന്‍ കേരളത്തിെൻറ വാണിജ്യ വ്യാവസായിക ഉൽപാദനം മെച്ചപ്പെടുത്താന്‍ തുറമുഖ വികസനം വഴി സാധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കൊല്ലം തുറമുഖ വികസനത്തിെൻറ ഭാഗമായി സ്ഥാപിച്ച മള്‍ട്ടിപര്‍പ്പസ് പാസഞ്ചര്‍ കം കാര്‍ഗോ ടെര്‍മിനല്‍, ഷിപ്പിങ് ജോലി സുഗമമാക്കുന്നതിനായി നിര്‍മിച്ച ധ്വനി മോട്ടോര്‍ ടഗ് എന്നിവ നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം
കൊല്ലം തുറമുഖ വികസനത്തില്‍ പ്രത്യേക ശ്രദ്ധയാണ് സര്‍ക്കാര്‍ പുലര്‍ത്തിവരുന്നത്. നിലവിലുള്ള 178 മീറ്റര്‍ വാര്‍ഫിന് പുറമെയാണ് 20 കോടി രൂപ വിനിയോഗിച്ച് 100 മീറ്റര്‍ നീളമുള്ള പുതിയ വാര്‍ഫ് നിര്‍മിച്ചത്. യാത്രാ കപ്പലുകള്‍ ഇല്ലാത്തപ്പോള്‍ കാര്‍ഗോ കപ്പലുകള്‍ അടുപ്പിക്കുന്നതിനുവേണ്ടി തയാറാക്കിയ വിവിധോദ്ദേശ ടെര്‍മിനലാണിത്.
കൊല്ലം-മിനിക്കോയി വിനോദസഞ്ചാര കടല്‍പ്പാതക്കും സാധ്യത തെളിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ഷിപ്പിങ് ജോലികള്‍ സുഗമമാക്കുന്നതിന് 3.20 കോടി രൂപ വീതം വിനിയോഗിച്ച് കൊല്ലം തുറമുഖത്തിനായി നിര്‍മിച്ച ധ്വനി, ബേപ്പൂരിനായി നിര്‍മിച്ച മിത്ര എന്നീ മോട്ടോര്‍ ടഗുകളും മുഖ്യമന്ത്രി കമീഷന്‍ ചെയ്തു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, എം. മുകേഷ് എം.എല്‍.എ, തുറമുഖ വകുപ്പ് സെക്രട്ടറി സഞ്ജയ് എം. കൗള്‍, കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, കേരള മാരിടൈം ബോര്‍ഡ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ജെറോമി ജോര്‍ജ്, മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ വി.ജെ. മാത്യു എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.