ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങളുടെ വിതരണോദ്ഘാടനം വ്യാഴാഴ്ച
text_fieldsകൊല്ലം: പി.എം.എം.എസ്.വൈ പദ്ധതി വിഭാവനം ചെയ്ത അഞ്ച് ആഴക്കടല്‍ മത്സ്യബന്ധനയാനങ്ങളുടെ വിതരണോദ്ഘാടനം മേയ് നാലിന് വൈകിട്ട് മൂന്നിന് നീണ്ടകരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേന്ദ്ര മന്ത്രി പര്‍ഷോത്തം രുപാല യാനങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കൈമാറും. അഞ്ച് യാനങ്ങളാണ് കൈമാറുന്നത്. മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിക്കും.
കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള കാരണങ്ങളാല്‍ സമുദ്ര മത്സ്യ സമ്പത്തിലുണ്ടായ ശോഷണത്തിന്റെ പശ്ചാത്തലത്തില്‍ പരമ്പരാഗത മത്സ്യബന്ധനത്തെ ആശ്രയിക്കുന്ന തൊഴിലാളികളെ സഹായിക്കുന്നതിനും ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നതിനുമാണ് ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ നല്‍കുന്നത്. കൊച്ചിന്‍ ഷിപ്യാര്ഡ് ലിമിറ്റഡിന്റെ കീഴില്‍ മാല്‍പെ യാര്‍ഡാണ് ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
മന്ത്രിമാരായ സജി ചെറിയാന്‍, ജെ. ചിഞ്ചുറാണി, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, എം.എല്‍.എമാരായ സുജിത്ത് വിജയന്‍ പിള്ള, എം. മുകേഷ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്‍, മേയര്‍ പ്രസന്ന ഏണസ്റ്റ്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരില്‍, നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. രജിത്ത്, മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.