യുവതിയും കുഞ്ഞും മരിച്ച സംഭവം; ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു
text_fieldsകരുനാഗപ്പള്ളി: ഇടക്കുളങ്ങരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെയും കുഞ്ഞിെൻറയും മൃതദേഹങ്ങൾ ശനിയാഴ്ച ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനയച്ചു. തൊടിയൂർ പുലിയൂർ വഞ്ചി തെക്ക് ഇടക്കുളങ്ങര ബിനുനിവാസിൽ സുനിൽകുമാറിെൻറ ഭാര്യ സൂര്യ (35), മകൻ ആദിദേവ് (മൂന്ന്) എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുഞ്ഞിെൻറ കഴുത്തിലും യുവതിയുടെ ഇടതുകൈയിലും മുറിവേറ്റ നിലയിലായിരുന്നു.
സുനിൽകുമാറും (ബിനുകുമാർ) ഭാര്യയും കുഞ്ഞുമാണ് വീട്ടിൽ താമസിച്ചിരുന്നത്. സുനിൽകുമാർ സ്വന്തമായി കൊല്ലത്ത് കട നടത്തിവരുകയാണ്. വെള്ളിയാഴ്ച വൈകീട്ട് കടയടച്ച് സന്ധ്യയോടെ വീടിനടുത്ത് എത്തിയപ്പോഴാണ് എത്രയും വേഗം വീട്ടിലെത്താൻ ഫോൺവിളി എത്തുന്നത്. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് വരെയും സൂര്യയെയും ആദിദേവിനെയും വീട്ടിൽ കണ്ടിരുന്നതായി സമീപവാസികളായ ബന്ധുക്കൾ പറയുന്നു. എന്നാൽ, വൈകീട്ടോടെ അമ്മയെയും കുഞ്ഞിനെയും കാണാത്തതിനാൽ ബന്ധുക്കൾ വീട്ടിൽ അന്വേഷിച്ചു. കതകളും ജനാലകളും അടച്ച് അകത്ത് നിന്ന് കുറ്റികൾ ഇട്ട നിലയിലായിരുന്നു. ഒടുവിൽ സമീപവാസികളായ ചിലരുടെ സഹായത്തോടെ ജനൽചില്ലുകൾ പൊട്ടിച്ചുനോക്കിയപ്പോഴാണ് ഇരുവരും മുറിക്കുള്ളിൽ രക്തം വാർന്ന് മരിച്ചുകിടക്കുന്നതായി കണ്ടത്.
ശനിയാഴ്ച ഫോറൻസിക്, വിരലടയാള വിദഗ്ധരും ഉൾെപ്പടെ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്േമാർട്ടത്തിനായി മാറ്റി. ആത്മഹത്യയാകാമെന്നാണ് പൊലീസിെൻറ നിഗമനം. സൂര്യയുടെ ബാഗിൽ നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചതായി പൊലീസ് അറിയിച്ചു. വൻകടബാധ്യത കാരണം ആത്മഹത്യ ചെയ്യുന്നതായാണ് കുറുപ്പിലെന്നും പുതിയതായി തുടങ്ങിയ കട വിജയത്തിലെല്ലന്നും ഇത് ബാധ്യതകൾ വർധിക്കുന്ന സാഹചര്യത്തിലെത്തിച്ചെന്നും പറയുന്നു.
എന്നാൽ, പോസ്റ്റ്േമാർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂവെന്നും െപാലീസ് പറഞ്ഞു. ഫോറൻസിക് ഉദ്യോഗസ്ഥരായ ദിവ്യ, വയലറ്റ്, ദേവി, വിജയൻ എന്നിവരും കരുനാഗപ്പള്ളി എ.സി.പി സജീവ്, എസ്.എച്ച്.ഒ വിൻസൻറ് എന്നിവരുടെ നേതൃത്വത്തിലുള്ള െപാലീസ് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കോവിഡ് പരിശോധനക്കും പോസ്റ്റ്േമാർട്ടത്തിനും ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.