നൂറും കടന്ന് ഡീസൽ, പൊള്ളിച്ച് പാചകവാതകം; എല്ലാ മേഖലയിലും വിലക്കയറ്റത്തിെൻറ സൂചനകൾ
text_fieldsകൊല്ലം: ഡീസൽ വിലയിൽ 'െസഞ്ച്വറി' കഴിഞ്ഞ് മുന്നേറി ജില്ല. വ്യാഴാഴ്ച 101.73 രൂപക്കാണ് ഡീസൽ വിറ്റത്. ബസ്, ലോറി, ഒാേട്ടാ തുടങ്ങിയ പൊതുജനങ്ങളുടെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന വാഹനങ്ങൾ എല്ലാം ഡീസൽ വിലക്കയറ്റത്തിെൻറ ബുദ്ധിമുട്ട് അനുഭവിക്കുേമ്പാൾ എല്ലാ മേഖലയിലും വിലക്കയറ്റം രൂക്ഷമാകുമെന്ന ഭയത്തിലാണ് നാട്. ബസ്, ഒാേട്ടാ തൊഴിലാളികൾ നിലവിലെ നിരക്കിൽ അധികനാൾ 'ഒാട്ടം' സാധ്യമാകില്ലെന്ന മുന്നറിയിപ്പ് നൽകുന്നുണ്ട്. ലോഡുമായി േപാകുന്ന ലോറികളുടെ ഉടമസ്ഥർക്ക് കമീഷനും ഇന്ധനച്ചെലവും തൊഴിലാളി ചെലവുമെല്ലാം കഴിഞ്ഞ് 100 രൂപ കിട്ടിയാലായി എന്ന അവസ്ഥയാണ്. പെട്രോൾ വിലയാകെട്ട 108.06 രൂപയിലാണ് 'മുന്നേറുന്നത്'.
ഇതിെനാപ്പം കുടുംബ ബജറ്റുകളുടെ നടുവൊടിക്കുകയാണ് പാചകവാതക വില. 14.2 കിലോയുടെ ഗാർഹിക ഉപയോഗ സിലിണ്ടറിന് വില 910 രൂപയിൽ എത്തിയതോടെ വണ്ടിക്കൂലിയും കൂടി ചേർത്ത് 1000 രൂപ വരെ ചെലവാകും. വിറകടുപ്പ് ഉപയോഗിച്ചാലും ഒരു മാസം േപാലും ഒരു സിലിണ്ടർ നിൽക്കുന്നില്ല എന്ന പരാതി വീടുകളിൽ പതിവായിരിക്കുന്നു. ഇൗ സാഹചര്യത്തിൽ കനത്ത സാമ്പത്തിക ബാധ്യത നൽകിയാണ് പാചകവാതക വില കുതിക്കുന്നത്. ജനുവരിയിൽ 703.50 രൂപക്ക് കിട്ടിക്കൊണ്ടിരുന്ന പാചകവാതകമാണ് 10 മാസങ്ങൾ കൊണ്ട് 200 രൂപക്ക് മുകളിലെത്തിയത്. ഇൗ കാലയളവിൽ ഒരേ ഒരു മാസമാണ് വില കുറഞ്ഞത്.
ഏപ്രിലിൽ 10 രൂപ കുറച്ചു. ജനുവരി, േമയ്, ജൂൺ മാസങ്ങളിൽ വിലവ്യത്യാസം ഒന്നും ഉണ്ടായില്ലെങ്കിലും ബാക്കി എല്ലാ മാസങ്ങളിലും കാര്യമായി തന്നെ വിലയുയർന്നു. ജൂണിൽ 818.50 രൂപയായിരുന്നതാണ് ഒക്ടോബർ ആയപ്പോഴേക്കും 85 രൂപ കൂടി 900 കടന്നത്.
വില കാര്യമായി കൂടാതെ പലചരക്ക്
പലചരക്ക് വിപണിയിൽ കാര്യമായ വിലക്കയറ്റമില്ലാത്തതാണ് ആകെയുള്ള ആശ്വാസം. മഴയുടെയോ ഡീസൽ വിലവർധനയുടെയോ പ്രതിഫലനം പലചരക്ക് വിലയെ ഇതുവരെ ബാധിച്ചിട്ടില്ല. പൊതുവിപണിയിൽ സാധനങ്ങളുടെ ആവശ്യവും വിൽപനയും കുറഞ്ഞതോടെയാണ് വില ഉയരാത്തത്. ഇതുപക്ഷേ, വ്യാപാരികൾക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്. ഒാൺലൈൻ വിപണി ശക്തിയാർജിച്ചതോടെ 60 ശതമാനത്തോളം കച്ചവടം കുറഞ്ഞതായാണ് കൊല്ലം നഗരത്തിലെ വ്യാപാരികൾ പറയുന്നത്. മുമ്പ് ഒരുമാസത്തേക്കുള്ള സാധനങ്ങൾ ഒരുമിച്ച് എടുത്തിരുന്ന ഹോൾസെയിൽ വിപണിയിൽ ഇപ്പോൾ അത്രത്തോളം വാങ്ങിവെക്കുന്നില്ല. കൊല്ലത്തെ വിപണിയിൽ വിൽക്കുന്ന വിലയിൽ തന്നെയാണ് പുറത്തുനിന്ന് ഉൽപന്നങ്ങൾ വാങ്ങുന്നതും. ഇന്ധനചെലവ് ഉൾപ്പെടെയാണ് ഇൗ വില. കേരളത്തിൽ ഇപ്പോൾ ഉത്സവകാലമല്ലാത്തതും വില പിടിച്ചുനിർത്തുന്നു. മറ്റ് സംസ്ഥാനങ്ങളിൽ വിവിധ ആഘോഷങ്ങളുടെ സമയമാണെങ്കിലും വിലവർധനക്ക് കാരണമായിട്ടില്ല. വെളിച്ചെണ്ണ, സൺഫ്ലവർ ഒായിൽ പോലുള്ള ഭക്ഷ്യ എണ്ണകളുടെയും പഞ്ചസാരയുടെയും ഒക്കെ വില ഇക്കഴിഞ്ഞദിവസങ്ങളിൽ നേരിയ നിരക്കിലെങ്കിലും കുറയുന്നതായാണ് കാണുന്നത്.
മഴയിൽ വലഞ്ഞ് പച്ചക്കറി
ഭക്ഷ്യവിപണിയിൽ പച്ചക്കറി വില ഉയരുന്നതിെൻറ സൂചന കണ്ടുതുടങ്ങി. ഡീസൽ വിലവർധനക്കൊപ്പം ആഴ്ചകളായി പെയ്യുന്ന ശക്തമായ മഴയാണ് വിപണിയുടെ നെഞ്ച് പൊള്ളിക്കുന്നത്. നിലവിൽ തക്കാളി, സവാള, കാരറ്റ്, ബീൻസ്, വെണ്ടക്ക എന്നിവയുടെ വില ഉയർന്നത് വരാനിരിക്കുന്ന വിലക്കയറ്റത്തിെൻറ സൂചനയാണെന്നാണ് വിലയിരുത്തൽ. റീെട്ടയിൽ വിപണിയിൽ കിലോക്ക് 60-65 രൂപക്കാണ് വ്യാഴാഴ്ച തക്കാളി വിറ്റത്. സവാള 42 രൂപ വരെയായി. കാരറ്റിന് 70 രൂപ വരെ നൽകണം. ഇൗ മാസങ്ങളിൽ, സാധാരണ സവാളക്ക് 15-20 രൂപയും വെള്ളക്ക് ഏഴ്-എട്ട് രൂപയുമാണുണ്ടാവുക.
അടുക്കളത്തോട്ടങ്ങളിലൂടെ ഉൾപ്പെടെ വലിയതോതിൽ പച്ചക്കറി കൃഷിയിലേക്ക് കേരളം തിരിഞ്ഞെങ്കിലും മഴയുടെ വരവ് എല്ലാം നശിപ്പിച്ചു. കോടിക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ജില്ലയിലുൾപ്പെടെ ഇക്കഴിഞ്ഞ നാളുകളിൽ മാത്രം ഉണ്ടായത്. ഇതിനൊപ്പം മലയാളി കച്ചവടക്കാർ വലിയ തോതിൽ പച്ചക്കറിക്കായി ആശ്രയിക്കുന്ന മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ മഴയും തിരിച്ചടിയായി.
കൃഷിനാശത്തിെൻറ പ്രത്യാഘാതം വിലക്കയറ്റമായി താമസിയാതെ വിപണിയിൽ കണ്ടുതുടങ്ങും. മഴ വലിയ രീതിയിൽ തുടർന്നാൽ, നിലവിലെ കയറ്റത്തിനുമപ്പുറം വില കുതിക്കാനാണ് സാധ്യത. ഡീസൽ വില കാരണം ലോഡ് എത്തിക്കുന്നതിന് ഇരട്ടി ചെലവാണ് കച്ചവടക്കാർ നേരിടുന്നത്. ഇത് കിലോക്ക് ഒന്നും രണ്ടും രൂപയായി ഉപഭോക്താവിെൻറ പോക്കറ്റിൽ നിന്ന് പണമൂറ്റുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.