സ്കൂളുകളിൽ ഇൻഡോർ ഫിറ്റ്നസ് സെന്റർ ആരംഭിക്കും –സാം കെ. ഡാനിയേൽ
text_fieldsകൊല്ലം: ജില്ല പഞ്ചായത്തിെൻറ നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ വിദ്യാർഥികൾക്കായി ഇൻഡോർ ഫിറ്റ്നസ് സെന്റർ ആരംഭിക്കുമെന്ന് പ്രസിഡന്റ് സാം കെ. ഡാനിയേൽ. ജില്ല പഞ്ചായത്തിെൻറ 2022-23 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട ഗ്രാമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലിയേറ്റിവ് പ്രവർത്തനങ്ങൾ എല്ലാ ബ്ലോക്ക് തലങ്ങളിലേക്കും വ്യാപിപ്പിക്കും.
ഇതിനായി ഡോക്ടർമാർ, നഴ്സുമാർ, അറ്റൻഡർ ഉൾപ്പെട്ട മെഡിക്കൽ ടീം രൂപവത്കരിക്കും. ജില്ല പഞ്ചായത്ത് നടപ്പാക്കിയ മാലാഖക്കൂട്ടം, സ്കിൽടെക് പദ്ധതികളുടെ മാതൃകയിൽ വി.എച്ച്.എസ്.സി അഗ്രികൾചർ, പാരാമെഡിക്കൽ കോഴ്സുകൾ പാസായവർക്ക് അപ്രന്റിസ്ഷിപ് നിയമനം നൽകും. അതിദരിദ്രർക്കുള്ള ഭവനനിർമാണ പദ്ധതി, സ്കൂളുകളിൽ ഗ്രന്ഥപ്പുര, ട്രാൻസ്ജെൻഡേഴ്സിന് തൊഴിൽ പരിശീലനത്തിനും തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുമുള്ള പ്രോജക്ടുകളും 2022-23 വാർഷിക പദ്ധതിയിൽ ഏറ്റെടുക്കും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുമായി സഹകരിച്ച് നടപ്പാക്കുന്ന സംയുക്ത പദ്ധതികളുടെ കരട് നിർദേശങ്ങൾ പ്രസിഡന്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സുമലാൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ജെ. നജീബത്ത്, പി.കെ. ഗോപൻ, വസന്ത രമേശ്, അനിൽ എസ്. കല്ലേലിഭാഗം എന്നിവർ നിർദേശങ്ങൾ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.