കെ.എം.എം.എല്ലിൽ നൂതന പ്ലാൻറ്
text_fieldsചവറ: വ്യവസായിക മേഖല വികസനത്തിൽ വിപ്ലവകരമായ മുന്നേറ്റവുമായി ചവറ കെ.എം.എം.എൽ. 65 കോടി രൂപ ചെലവാക്കി നൂതന കൺട്രോൾ സംവിധാനങ്ങളോടുകൂടിയ അഞ്ച് ടി.പി.എച്ച് പ്രഷർ ഫിൽട്ടർ സ്പിൻ ഫ്ലാഷ് ഡ്രയർ പ്ലാൻറ് പദ്ധതിയാണ് കമ്പനിയിൽ നടപ്പാക്കുന്നത്.
നിർമാണോദ്ഘാടനം ബുധനാഴ്ച വൈകീട്ട് നാലിന് കമ്പനി അങ്കണത്തിൽ വ്യവസായമന്ത്രി ഇ.പി. ജയരാജൻ നിർവഹിക്കും. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ പ്രതിവർഷം ഉൽപാദന ചെലവിൽ 12 കോടിയോളം രൂപയാണ് ലാഭം പ്രതീക്ഷിക്കുന്നത്.
കമ്പനിയുടെ പ്രൊഡക്ഷൻ പ്ലാൻറിലാണ് പദ്ധതി നടപ്പാക്കുന്നത്. ടൈറ്റാനിയം ഡയോക്സൈഡിെൻറ ഉൽപാദനം പ്രതിവർഷം 36,000 മെട്രിക് ടണ്ണിൽനിന്ന് 60,000 ആയി ഉയർത്തുന്നതാണ് പദ്ധതി.
22,000 മെട്രിക് ടൺ ടൈറ്റാനിയം ഡയോക്സൈഡ് പിഗ്്മെൻറ് ഉൽപാദന ശേഷിയോടു കൂടി 1984 ലാണ് കമ്പനിയുടെ ടി.പി യൂനിറ്റ് പ്രവർത്തനം തുടങ്ങിയത്. നിലവിൽ ഈ പ്ലാൻറിൽ പഴക്കം ചെന്ന ടണൽ ഡ്രയർ ഡ്രം ഫിൽട്ടർ സംവിധാനവും ഒരു അഞ്ച് ടി.പി.എച്ച് സ്പിൻ ഫ്ലാഷ് ഡ്രയർ സംവിധാനവുമാണുള്ളത്.
ടണൽ ഡ്രയർ പൂർണമായും വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്. കാലപ്പഴക്കം മൂലം 3.75 ടൺ ഉൽപാദന ശേഷിയുണ്ടായിരുന്ന ടണൽ ഡ്രയർ ഡ്രം ഫിൽട്ടർ സംവിധാനത്തിൽ നിന്നും മണിക്കൂറിൽ രണ്ട് ടൺ മാത്രമേ ഉൽപാദനമുള്ളൂ. ഈ സംവിധാനത്തിന് മണിക്കൂറിൽ ഏഴ് ടൺ സ്റ്റീം ആവശ്യമാണ്. മാത്രമല്ല, ടണൽ ഡ്രയർ ഡ്രം ഫിൽട്ടർ സംവിധാനം ഊർജക്ഷമതയില്ലാതെയും കാര്യക്ഷമമല്ലാത്ത രീതിയിലുമാണ് നിലവിൽ പ്രവർത്തിക്കുന്നത്.
പദ്ധതിയുടെ പൂർത്തീകരണ സമയം 18 മാസമാണ്. പുതിയ പ്രഷർ ഫിൽട്ടർ സ്പിൻ ഫ്ലാഷ് ഡ്രയർ സംവിധാനം വരുന്നതോടെ സ്റ്റിം ആവശ്യമില്ലാതെ മണിക്കൂറിൽ 7000 ലിറ്റർ ജലവും അത് ആവിയാക്കാനുള്ള ഇന്ധനവും ലാഭിക്കാം. എൽ.എൻ.ജി, എൽ.പി.ജി ഇന്ധനവും ഈ സംവിധാനത്തിൽ ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്.
ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്‌കരിക്കും
ചവറ: ബുധനാഴ്ച വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പങ്കെടുക്കുന്ന കെ.എം.എം.എൽ നൂതന പ്ലാൻറ് ഉദ്ഘാടന ചടങ്ങിലേക്ക് പ്രാദേശിക ജനപ്രധിനിധികളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പരിപാടി ബഹിഷ്കരിക്കാൻ യു.ഡി.എഫ് തീരുമാനം. ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുന്നത് ജില്ല പഞ്ചായത്ത് പ്രസിഡൻറ് സാം കെ. ഡാനിയലാണ്. കമ്പനി സ്ഥിതിചെയ്യുന്ന സ്ഥലത്തെ ഗ്രാമപഞ്ചായത്ത് അംഗത്തിെൻറ പേരുപോലും നോട്ടീസിൽനിന്ന് ഒഴിവാക്കി.
മുൻകാലങ്ങളിൽ ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നും ഇതിനെതിരെ ബഹിഷ്കരണ പരിപാടികൾ നടത്തുമെന്നും യു.ഡി.എഫ് ചവറ നിയോജക മണ്ഡലം ചെയർമാൻ കോലത്ത് വേണുഗോപാലും കൺവീനർ അഡ്വ. ജസ്റ്റിൻ ജോണും അറിയിച്ചു. അതേസമയം, ജനപ്രതിനിധികളെ ഒഴിവാക്കിയതായുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് കമ്പനി അധികൃതർ പറഞ്ഞു. എം.പി മുതൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് വരെയുള്ള ജനപ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്.
സർക്കാർ പ്രോട്ടോേകാൾ നിർദേശപ്രകാരമാണ് പരിപാടിയുടെ നോട്ടീസ് തയാറാക്കിയിരിക്കുന്നത്. ആരെയും മനഃപൂർവം ഒഴിവാക്കിയിട്ടില്ല. എം.പി, മുൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്നിവരെ മാത്രമേ നോട്ടീസിൽ ഉൾപ്പെടുത്താൻ കഴിയുകയുള്ളൂ. പഞ്ചായത്ത് പ്രസിഡൻറിനെയും മറ്റ് ജനപ്രതിനിധികളെയും ഉൾെപ്പടെ വിവിധ നേതാക്കളെ പ്രത്യേകം ചടങ്ങിലേക്ക് ക്ഷണിച്ചതായും കെ.എം.എം.എൽ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.