മൺസൂൺകാലത്തെ പരിശോധന; 65 സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് ഭക്ഷ്യസുരക്ഷ വകുപ്പ്
text_fieldsകൊല്ലം: മൺസൂൺകാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ വ്യാപക പരിശോധന നടത്തി ഭക്ഷ്യസുരക്ഷ വകുപ്പ്. പരിശോനയിൽ വലിയ വീഴ്ചകൾ കണ്ടെത്തിയ 65 സ്ഥാപനങ്ങൾക്ക് പൂട്ടിട്ടു. മൺസൂൺ തുടങ്ങിയതിന് ശേഷം ഇതുവരെ 895 പരിശോധനകളാണ് ഭക്ഷ്യസുരക്ഷ വകുപ്പ് ജില്ലയിൽ നടത്തിയത്. 125 സ്ഥാപനങ്ങൾക്ക് പിഴവുകൾ പരിഹരിക്കാൻ നോട്ടീസ് നൽകി.
75 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിങ് നോട്ടീസും നൽകി. 158 സർവെയ്ലൻസ് സാമ്പിളുകളും 43 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും ശേഖരിച്ചു. ആറ് സ്ഥാപനങ്ങൾക്ക് സ്ഥിതി മെച്ചപ്പെടുത്താൻ നോട്ടീസും നൽകി. ജനുവരി മുതൽ ജൂലൈ വരെ ജില്ലയിൽ 3380 പരിശോധനകൾ നടത്തി. 393 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിങ് നോട്ടീസ് നൽകി. ഈ സ്ഥാപനങ്ങളിൽനിന്ന് 18,32,500 രൂപ പിഴ ഈടാക്കി. 33 പ്രോസിക്യൂഷൻ കേസുകളും 73 അഡ്ജ്യുഡിക്കേഷൻ കേസുകളും ആണ് രജിസ്റ്റർ ചെയ്തത്. പരിശോധനകളിൽ 521 ലീഗൽ സാമ്പിളുകൾ കടകളിൽ നിന്ന് ശേഖരിച്ചു. 1821 സർവയലൻസ് സാമ്പിളുകളാണ് എടുത്തത്. 326 സ്ഥാപനങ്ങൾക്ക് വീഴ്ചകൾ പരിഹരിക്കാൻ നോട്ടീസ് നൽകി.
‘ഓപറേഷൻ ലൈഫ്’ എന്ന പേരിൽ ഷവർമ വിൽപന കേന്ദ്രങ്ങളിൽ വ്യാപക പരിശോധനകളും ഈ കാലയളവിൽ നടത്തി. 271 സ്ഥാപനങ്ങളിലാണ് ഷവർമ വിൽപന പരിശോധിച്ചത്. 96 സ്ഥാപനങ്ങളിൽ നോട്ടീസ് നൽകി.
314500 രൂപയാണ് വീഴ്ച വരുത്തിയ സ്ഥാപനങ്ങളിൽനിന്ന് പിഴയായി ഈടാക്കിയത്. മത്സ്യവ്യാപാര മേഖലയിലെ പരിശോധനയായ ‘ഓപറേഷൻ മത്സ്യ’യുടെ ഭാഗമായി 513 ഇടങ്ങളിൽ പരിശോധന നടത്തി. 12 സ്ഥലങ്ങളിൽ നോട്ടീസ് നൽകുകയും 268 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം നശിപ്പിക്കുകയും ചെയ്തു. 76500 രൂപ പിഴയീടാക്കി. 516 സർവെയ്ലൻസ് സാമ്പിളുകളും രണ്ട് സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും ശേഖരിച്ചു. വേനൽക്കാലത്ത് 615 പരിശോധനകളാണ് നടത്തിയത്. 64 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 14 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 86 സർവെയ്ലൻസ് സാമ്പിളുകളും ശേഖരിച്ചു. 62 ‘ഓപറേഷൻ ലേബൽ’ പരിശോധനകളും നടത്തി. നാല് സ്ഥാപനങ്ങൾക്ക് മെച്ചപ്പെടുത്തലിന് നോട്ടീസ് നൽകി. 15 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടിക്ക് ശിപാർശ ചെയ്തു. രണ്ട് സ്ഥാപനങ്ങൾ പൂട്ടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.