മിന്നല്‍ പരിശോധന: മൂന്ന് കടകള്‍ പൂട്ടാൻ നോട്ടിസ്
text_fieldsകൊല്ലം: താലൂക്കിലെ പൊതുവിപണികളില്‍ സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്ന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. പൊതു വിതരണ വകുപ്പ് മുഖേന നടത്തിയ 50 പരിശോധനകളില്‍ മതിയായ രേഖകളില്ലാതെ പ്രവര്‍ത്തിച്ച മൂന്ന് കടകള്‍ അടച്ചുപൂട്ടാൻ നോട്ടിസ് നൽകി. വകുപ്പ് അനുശാസിക്കുന്ന മാതൃകയിലുള്ള വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതടക്കമുള്ള അഞ്ച് കേസുകള്‍ കണ്ടെത്തി. ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ 11 പരിശോധനകളില്‍ ഹോട്ടലുകളിലെയും, പഴം, പച്ചക്കറി വില്പന ശാലകളിലെയും പരിശോധനകളില്‍ എഫ്.എസ്.എസ്.എ ലൈസന്‍സ് പുതുക്കിയിട്ടില്ലാത്തതുള്‍പ്പെടെ അഞ്ച് കേസുകളും രജിസ്റ്റര്‍ ചെയ്തു.
ഉത്സവ കാലം മുന്നില്‍കണ്ട് ഗുണനിലവാരവും അളവുതൂക്കങ്ങളിലെ കൃത്യതയും പൊതുവിപണികളില്‍ പാലിക്കപെടുന്നു എന്ന് പരിശോധിച്ച് ഉറപ്പാക്കാന്‍ നിര്‍ദേശിച്ചു. മത്സ്യ മാര്‍ക്കറ്റ്, പഴം/പച്ചക്കറി വില്പന ശാലകള്‍ എന്നിവയില്‍നിന്ന് ഗുണനിലവാര പരിശോധനക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സാമ്പിളുകള്‍ ശേഖരിച്ചു.
ജില്ല സപ്ലൈ ഓഫിസര്‍ എസ്.ഒ. ബിന്ദു, ജില്ല ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമീഷണര്‍, ജൂനിയര്‍ സൂപ്രണ്ട് കെ.എസ്. ബിനി, റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.