ഇരവിപുരം മണ്ഡലം: ഗ്രാമം പാതി, നഗരം പാതി
text_fieldsപാതിഗ്രാമവും പാതി നഗരവുമായ ഇരവിപുരം മണ്ഡലം ആർ.എസ്.പിയുടെ തട്ടകമായാണ് അറിയപ്പെട്ടിരുന്നത്. മുന്നണികൾ മാറി മാറി സ്ഥാനാർഥികളെ പരീക്ഷിക്കുമ്പോൾ മറുപക്ഷത്ത് അനിഷേധ്യ ശക്തിയായി ആർ.എസ്.പിയുണ്ടാകും. സി.പി.എമ്മിനും കോൺഗ്രസിനും വലിയ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് ഇരവിപുരം.
ആര്.എസ്.പിയുടെ മുന്നണിമാറ്റം ഇടതിന് ക്ഷതമേൽപിച്ചെന്ന കണക്കൂകൂട്ടലിൽ, 2016ൽ മണ്ഡലത്തിൽ നടന്ന് തീപാറും പോരാട്ടമായിരുന്നു. എന്നാൽ, സി.പി.എം കന്നിയങ്കത്തിന് നിയോഗിച്ച എം. നൗഷാദിെൻറ അട്ടിമറി വിജയത്തോടെ മണ്ഡലം ഇടത്തോട്ടുതന്നെ ചേർന്നു.
മുന്നണിമാറ്റത്തിന് നെടുനായകത്വം വഹിച്ച ആർ.എസ്.പിയുടെ മുതിർന്ന നേതാവ് എ.എ. അസീസിനെയാണ് നൗഷാദ് തോൽപിച്ചത്. മയ്യനാട് ഗ്രാമപഞ്ചായത്ത്, കൊല്ലം കോർപറേഷൻ ഡിവിഷനുകളായ കോയിക്കൽ, കല്ലുംതാഴം, കോളജ് ജങ്ഷൻ, പാൽകുളങ്ങര, അമ്മൻനട, വടക്കേവിള, പള്ളിമുക്ക്, അയത്തിൽ, മുള്ളുവിള, കിളികൊല്ലൂർ സൗത്ത്, പാലത്തറ, മണക്കാട്, കൊല്ലൂർവിള, കയ്യാലക്കൽ, വാളത്തുംഗൽ ഈസ്റ്റ്, വാളത്തുംഗൽ വെസ്റ്റ്, ആക്കോലിൽ, തെക്കുംഭാഗം, ഇരവിപുരം, ഭരണിക്കാവ്, മുണ്ടക്കൽ ഈസ്റ്റ്, പട്ടത്താനം, കൻറോൺമെൻറ് എന്നിവ ഉൾപ്പെടുന്നതാണ് ഇരവിപുരം മണ്ഡലത്തിെൻറ ചിത്രം.
ഇരവിപുരത്തെ ആദ്യ എം.എല്.എ സി.പി.ഐയിലെ പി. രവീന്ദ്രനായിരുന്നു. 1965ല് പുനർനിർണയത്തോടെ മണ്ഡലത്തിെൻറ രൂപവും മാറി. അന്ന് വിജയം കോൺഗ്രസിലെ എ.എ. റഹീമിനൊപ്പമായി.
1967ൽ സപ്തകക്ഷി മുന്നണിയിലൂടെ ട്രേഡ് യൂനിയന് നേതാവായ ആര്.എസ്. ഉണ്ണി തെരഞ്ഞെടുക്കപ്പെട്ടു. ആർ.എസ്.പി ടിക്കറ്റിൽ 1982വരെ ആർ.എസ്. ഉണ്ണി മണ്ഡലം കൈയടക്കി. 1980ല് ഇടതുമുന്നണി രൂപവത്കരണത്തോടെ ആര്.എസ്.പി ഇടത് ക്യാമ്പിലേക്ക് ചാഞ്ഞു. ഇതോടെ, മണ്ഡലം കോണ്ഗ്രസ് മുസ്ലിം ലീഗിനെ ഏൽപിച്ചു. എ. യൂനുസ് കുഞ്ഞ് മത്സരിക്കാനെത്തിയെങ്കിലും മൂന്ന് പ്രാവശ്യം അദ്ദേഹം പരാജയം രുചിച്ചു. 1987ല് ആര്.എസ്. ഉണ്ണിക്കു പകരം മത്സരിക്കാനെത്തിയത് വി.പി. രാമകൃഷ്ണപിള്ളയായിരുന്നു. തുടർച്ചയായ പരാജയത്തിന് പകരം വീട്ടാൻ 1991ൽ കോഴിക്കോട്ടുനിന്ന് പി.കെ.കെ. ബാവയെ ലീഗ് കളത്തിലിറക്കി. വീറും വാശിയും നിറഞ്ഞ ആ മത്സരത്തില് വി.പി. രാമകൃഷ്ണപിള്ള പരാജയപ്പെട്ടു.
ബാവ മന്ത്രിയുമായി. യൂനൂസ് കുഞ്ഞിനെ 96ല് വീണ്ടും കളത്തിലിറക്കിയെങ്കിലും പരാജയം രുചിച്ചു. മണ്ഡലം തിരിച്ചുപിടിച്ച് വി.പി. രാമകൃഷ്ണപിള്ള മധുരപ്രതികാരം വീട്ടി. ഇടതുമുന്നണിക്കൊപ്പം മൂന്നുതവണ അസീസ് ആർ.എസ്.പി ടിക്കറ്റിൽ മത്സരിച്ച് ജയിച്ചു. മുന്നണി മാറ്റത്തിെൻറ കൊടുങ്കാറ്റിൽ 2016ൽ നൗഷാദിനോട് അദ്ദേഹത്തിന് അടിയറവുപറയേണ്ടിവന്നു.
2020 തദ്ദേശതെരഞ്ഞെടുപ്പിൽ പഞ്ചായത്തും 15 ഡിവിഷനും എൽ.ഡി.എഫ് നേടി.
മണ്ഡലത്തിലെ വിജയികൾ
(വർഷം-സ്ഥാനാർഥിയുടെ പേര്, വോട്ട്)
1957 രവീന്ദ്രൻ (സി.പി.ഐ) 19122
1960 രവീന്ദ്രൻ (സി.പി.ഐ) 25548
1965 അബ്്ദുൽ റഹീം (കോൺ.) 19114
1967 ആർ.എസ്. ഉണ്ണി (സ്വത.) 31083
1970 ആർ.എസ്. ഉണ്ണി (ആർ.എസ്.പി) 35651
1977 ആർ.എസ്. ഉണ്ണി (ആർ.എസ്.പി) 39119
1980 ആർ.എസ്. ഉണ്ണി (ആർ.എസ്.പി) 45281
1982 ആർ.എസ്. ഉണ്ണി (ആർ.എസ്.പി) 37862
1987 വി.പി. രാമകൃഷ്ണപിള്ള
(ആർ.എസ്.പി) 53318
1991 പി.കെ.െക. ബാവ (മുസ്ലിം ലീഗ്) 55972
1996 വി.പി. രാമകൃഷ്ണപിള്ള
(ആർ.എസ്.പി) 53344
2001 എ.എ. അസീസ് (ആർ.എസ്.പി) 55638
ടി.കെ. അഹമ്മദ് കബീർ (മുസ്ലിം ലീഗ് ) 55617
2006 എ.എ. അസീസ് (ആർ.എസ്.പി) 64234
കെ.എം. ഷാജി (മുസ്ലിം ലീഗ്) 40185
2011 എ.എ. അസീസ് (ആർ.എസ്.പി) 51271
പി.കെ.കെ. ബാവ (മുസ്ലിം ലീഗ്) 43259
2016 എം. നൗഷാദ് (സി.പി.എം) 65392
എ.എ. അസീസ് (ആർ.എസ്.പി) 36589
ആക്കാവിള സതീക് (ബി.ഡി.ജെ.എസ്) 19714
ഭൂരിപക്ഷം 28803
തദ്ദേശ തെരഞ്ഞെടുപ്പ് 2020
എൽ.ഡി.എഫ് 56928
യു.ഡി.എഫ് 42311
എൻ.ഡി.എ 25303
ഭൂരിപക്ഷം14617 (എൽ.ഡി.എഫ്)
ലോക്സഭ തെരഞ്ഞെടുപ്പ് 2019
യു.ഡി.എഫ് 63146
എൽ.ഡി.എഫ് 46114
എൻ.ഡി.എ 19621
ഭൂരിപക്ഷം-17032 (യു.ഡി.എഫ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.