പുന്നല സ്കൂളിലെ കെട്ടിട നിര്‍മാണത്തില്‍ ക്രമക്കേടെന്ന്; വിജിലന്‍സ് പരിശോധന നടത്തി
text_fieldsപത്തനാപുരം: പുന്നല സർക്കാർ ഹയർ സെക്കൻഡറി സ്കൂളില്‍ പുതുതായി നിർമിക്കുന്ന കെട്ടിടത്തിൽ വ്യാപക ക്രമക്കേടെന്ന് പരാതി.
പൊതുമരാമത്ത് വിജിലൻസ് നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടപെട്ട് നിർമാണം നിര്‍ത്തിവെപ്പിച്ചിരുന്നു. കൊല്ലം പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം അസി. എൻജിനീയറും സംഘവുമാണ് സ്ഥലത്തെത്തി നിർമാണ പ്രവർത്തനങ്ങള്‍ പരിശോധിച്ചത്.
മേൽക്കൂരയുള്ള കോണ്‍ക്രീറ്റ് തൂണുകള്‍ നിർമിച്ചതിൽ അനാസ്ഥയെന്ന് ആരോപണമുണ്ട്. ഭിത്തി നിർമിക്കുന്നതിന് അടിത്തറയുടെ ഇരുവശങ്ങളിലും കമ്പികൾ നിരത്തി സിമൻറ് ഇട്ടു.
കഴിഞ്ഞ ദിവസം സംഭവസ്ഥലത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിമന്റിട്ട ഭാഗം നീക്കിക്കളഞ്ഞ് കമ്പികള്‍ പുറത്തെടുത്തിരുന്നു. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ നിർമിച്ച ഭിത്തി കരാറുകാര്‍ നീക്കംചെയ്യുകയായിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ നിർമാണം പൂര്‍ണമായും നിലച്ച സാഹചര്യത്തിലാണ് വിജിലൻസ് സംഘം സ്ഥലത്ത് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.