ജീവനേകി ജീവനം; 105 വൃക്കരോഗികള്‍ക്ക് കൊല്ലം ജില്ല പഞ്ചായത്ത് ധനസഹായം
text_fieldsകൊല്ലം: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്ക് ധനസഹായം വിതരണം ചെയ്തു. ജില്ലയില്‍ 2021 ജനുവരി ഒന്നിനുശേഷം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്ക് ജില്ല പഞ്ചായത്ത് ജീവനം കിഡ്നി വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ധനസഹായ വിതരണം പ്രസിഡന്റ് പി.കെ. ഗോപന് ഉദ്ഘാടനം ചെയ്തു.
ആകെ 105 അപേക്ഷകര്‍ക്കാണ് ലക്ഷം രൂപ ധനസഹായം നല്‍കിയത്. ജില്ലയിലെ വൃക്ക രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കുവാന്‍ ജീവനം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുമെന്നും മരുന്നുകള്‍ ലഭ്യമാക്കി ഫാര്‍മസി സൗകര്യം മെച്ചപ്പെടുത്തുമെന്നും പ്രസിഡന്റ് പറഞ്ഞു.
ജില്ല ആശുപത്രിയിലും താലൂക്കാശുപത്രികളിലും ഡയാലിസിസിനായി എത്തുന്ന എല്ലാ രോഗികള്‍ക്കും ജീവനം പദ്ധതിയിലൂടെ സൗജന്യമായി ചികിത്സ ഉറപ്പാക്കി വരികയാണ്. പ്രതിമാസം ശരാശരി 1800 ലധികം ഡയാലിസിസുകളാണ് ജീവനം പദ്ധതി വഴി ചെയ്യുന്നത്.
ജീവനം ഫാര്‍മസി വഴിയും സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്. ജില്ല പഞ്ചായത്ത് അംഗങ്ങളായ എന്‍.എസ്. പ്രസന്നകുമാര്‍, ബി. ജയന്തി, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.