കെ ടെറ്റ് യോഗ്യത: അധ്യാപകരുടെ നിയമനാംഗീകാരം നിരസിക്കുന്നു
text_fieldsകൊല്ലം: കെ ടെറ്റ് യോഗ്യതയുടെ പേരിൽ അധ്യാപക നിയമനങ്ങള്‍ക്ക് തടയിടുന്നതായി പരാതി. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ അടിയന്തര സാഹചര്യത്തില്‍ അധ്യാപക തസ്തികകള്‍ക്ക് നിയമനാംഗീകാരം നല്‍കണമെന്ന ഗവണ്മെന്റ് വിജ്ഞാപനം നിലവിലുള്ളപ്പോഴാണിത്. നൂറുകണക്കിന് അധ്യാപകരുടെ നിയമനാംഗീകാരമാണ് വിദ്യാഭ്യാസവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ പിടിവാശി കാരണം ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ 2020 മാര്‍ച്ച് 31 വരെ, അധ്യാപക തസ്തികകള്‍ക്ക് കെ ടെറ്റ് ഇളവ് നല്കി, നിയമനാംഗീകാരം ലഭിച്ചതിനുശേഷം സാവധാനം കെ ടെറ്റ് യോഗ്യത നേടിയാല്‍ മതിയായിരുന്നു. ഇത്തവണ കോവിഡ് പ്രതിസന്ധിമൂലം പരീക്ഷ നടത്താനോ ഫലം പ്രസിദ്ധീകരിക്കാനോ കഴിഞ്ഞിട്ടില്ലെന്നിരിക്കെയാണ് ഈ വര്‍ഷം മുതല്‍ കെ ടെറ്റ് അധ്യാപക നിയമനത്തിന് നിര്‍ബന്ധമാക്കിയത്. 2020 -21 അധ്യയനവര്‍ഷം സ്കൂളുകള്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് സ്റ്റാഫ് ഫിക്സേഷന് നടത്താത്തത് അധ്യാപക നിയമനം തടയാന്‍ മറ്റൊരു കാരണമായി. എല്ലാ എയ്ഡഡ് സ്കൂളുകളിലും ശമ്പളമോ മറ്റു യാതൊരു ആനുകൂല്യങ്ങളോ പോലുമില്ലാതെ താല്ക്കാലികാടിസ്ഥാനത്തില് നൂറുകണക്കിന് അധ്യാപകരാണ് ജോലി ചെയ്യുന്നത്.
2021 ജൂലൈ 15 അടിസ്ഥാനമാക്കി അടിയന്തര സാഹചര്യത്തില്‍ ഒരു മാസത്തിനകം അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കണമെന്ന് ഗവണ്മെന്റ് ഉത്തരവിട്ടിരുന്നു. എന്നാല്‍, കെ ടെറ്റ് യോഗ്യതയുടെ പേരില്‍ നിയമന അംഗീകാരങ്ങള്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. 2021 മേയ് മാസത്തിലായിരുന്നു കെ ടെറ്റ് പരീക്ഷയുടെ നോട്ടിഫിക്കേഷന്‍ പരീക്ഷഭവന് പുറത്തിറക്കിയത്. കോവിഡ് തീവ്രമായ സാഹചര്യത്തില്‍ പരീക്ഷ നീണ്ടുപോയി. പലഭാഗങ്ങളില്‍നിന്നും സമ്മർദമുണ്ടായപ്പോള്‍ ആഗസ്റ്റ് 31ന് പരീക്ഷ നടത്തുകയും ഒക്ടോബര്‍ 20ന് ഫലം പ്രസിദ്ധീകരിക്കുകയും ചെയ്യുകയും ചെയ്തു. ഇത്തരത്തിൽ ഒക്ടോബര്‍ 20 ന് കെ ടെറ്റ് യോഗ്യത നേടിയ നൂറുകണക്കിന് അധ്യാപകര്‍ക്കാണ് നിയമന അംഗീകാരം ലഭിക്കാതിരിക്കുന്നത്. 2021 ജൂലൈ 15ന് മുമ്പ് യോഗ്യത നേടാന്‍ കഴിഞ്ഞില്ലെന്ന ന്യായമാണ് വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.