മംഗലാപുരത്തുനിന്ന് കൊണ്ടുവന്ന 6000 കിലോ മത്സ്യം പിടികൂടി
text_fieldsകടയ്ക്കൽ: ജില്ലയിൽ വിൽപനക്കായി മംഗലാപുരം രത്നഗിരിയിൽനിന്ന് കൊണ്ടുവന്ന 6000 കിലോ മത്സ്യം ചടയമംഗലം പൊലീസ് പിടികൂടി. ശനിയാഴ്ച രാത്രിയാണ് സംഭവം. ഇളവക്കോട് കമീഷൻ കടയിൽ വിൽക്കാൻ കൊണ്ടുവന്നതാണ് മത്സ്യം. പിടിച്ചെടുത്ത മത്സ്യത്തിന് ആറുലക്ഷം രൂപയോളം വിലവരും. വാഹനത്തിെൻറ ഡ്രൈവർ കോഴിക്കോട് സ്വദേശി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പിടിച്ചെടുത്ത മത്സ്യം പഞ്ചായത്തിെൻറ സഹായത്തോടെ നശിപ്പിച്ചുകളയുമെന്ന് പൊലീസ് അറിയിച്ചു. വാഹനം കോടതിക്ക് കൈമാറും. എസ്.ഐ ശരത്ലാൽ, സിവിൽ പൊലീസ് ഓഫിസർ അനീഷ്, ഹോംഗാർഡ് സുരേഷ് എന്നിവരടങ്ങിയ സംഘമാണ് മത്സ്യലോറി പിടികൂടിയത്. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പുറമെനിന്നുള്ള മത്സ്യത്തിെൻറ വിൽപന ജില്ലയിൽ നിരോധിച്ചിട്ടുണ്ട്. നേരത്തേയും അയൽസംസ്ഥാനങ്ങളിൽനിന്ന് എത്തിച്ച മത്സ്യം പൊലീസ് പിടിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.