അഞ്ചുമലകുന്നിൽ ടാങ്ക് ഉയർന്നു; അയ്യായിരം കുടുംബങ്ങൾക്ക് കുടിവെള്ളം
text_fieldsകടയ്ക്കൽ: അഞ്ചുമലക്കുന്നിൽ കുടിവെള്ള ടാങ്ക് നിർമാണം പൂർത്തിയായി. ജലജീവൻ പദ്ധതി പ്രകാരമാണ് കുടിവെള്ള വിതരണ ടാങ്ക് നിർമിച്ചത്. പൊതുജനങ്ങളിൽനിന്ന് സഹായം സ്വീകരിച്ചാണ് ടാങ്ക് നിർമിക്കുന്നതിനാവശ്യമായ ഏഴര സെൻറ് ഭൂമി കുമ്മിൾ പഞ്ചായത്ത് ഭരണസമിതി വാങ്ങിയത്. പഞ്ചായത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള സ്ഥലമാണ് കണ്ടെത്തിയതും കൂറ്റൻ ടാങ്ക് നിർമിച്ചതും.
ഇവിടെനിന്ന് കുടിവെള്ളം വിതരണം തുടങ്ങുന്നതോടെ പഞ്ചായത്തിലെ അയ്യായിരത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാകും. ഉയരപ്രദേശത്തിലുള്ള കുടുംബങ്ങൾക്ക് ജലജീവൻ പദ്ധതി ഏറെ സഹായകരമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മധു പറഞ്ഞു. 24 കോടിയുടെ പദ്ധതി ഉടൻ തന്നെ കമീഷൻ ചെയ്യാനാകുമെന്നും പ്രസിഡൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.