കടയ്ക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളിന് പുരസ്കാരം
text_fieldsകടയ്ക്കൽ : കേന്ദ്ര സ്പോര്‍ട്സ് യുവജനകാര്യ മന്ത്രാലയം നാഷണല്‍ സര്‍വീസ് സ്കീം ദേശീയ പുരസ്കാരം കടയ്ക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളിനും മികച്ച പ്രോഗ്രാം ഓഫിസര്‍ക്കുള്ള പുരസ്കാരം സ്കൂളിലെ എസ്. അന്‍സിയക്കും ലഭിച്ചു.
2017 -2020 വരെയുള്ള കാലയളവിലെ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളിലെ മികവാണ് സ്കൂളിനേയും അധ്യാപികയെയും ദേശീയ നേട്ടത്തിന് അര്‍ഹരാക്കിയത്.
കടയ്ക്കല്‍ ആറ്റുപുറം യു.പി സ്കൂളില്‍ എന്‍.എസ്.എസ് ക്യാമ്പ് സംഘടിപ്പിക്കവേ തദ്ദേശവാസികളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നിര്‍മ്മിച്ച കിണര്‍ നാട്ടുകാരുടെ പ്രശംസ നേടിയിരുന്നു. അംഗനവാടികളുടെ സമുദ്ധാരണവുമായി ബന്ധപ്പെട്ട ശ്രേഷ്ഠബാല്യം പദ്ധതി, കടയ്ക്കല്‍ പഞ്ചായത്തിലെ 7000 വീടുകള്‍ സ്വയം നിര്‍മ്മിച്ച എല്‍.ഇ.ഡി ബള്‍ബ് വിതരണം , പ്രളയകാലത്തെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, സ്വച്ഛ്ഭാരത് ക്യാമ്പയിനുകള്‍ തുടങ്ങിയവ കടയ്ക്കല്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ പ്രവര്‍ത്തന നേട്ടങ്ങളില്‍ ചിലതാണ്.
കുളത്തൂപ്പുഴ അന്‍സിയ മന്‍സിലില്‍ സലാഹുദ്ദീന് ഉമയ്ബ ദമ്പതികളുടെ മകളും കടയ്ക്കല്‍ കോയിക്കലൈകത്ത് നിസാമുദ്ദീെൻറ ഭാര്യയുമായ അന്‍സിയ കടയ്ക്കല്‍ സ്കൂളില്‍ തുടര്‍ച്ചയായി നാല് വര്‍ഷം എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറാണ്.
2018 ല്‍ മണാലിയില്‍ നടന്ന ദേശീയ സാഹസിക ക്യാമ്പിലേക്ക് കേരള വോളണ്ടിയര്‍ ടീമിനെ നയിച്ചു. 24 ന് എന്‍.എസ്.എസ് ദിനാചരണത്തോടനുബന്ധിച്ച് ഡല്‍ഹി രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം ഏറ്റുവാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.