കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി
text_fieldsകടയ്ക്കൽ: കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. കൊല്ലായിൽ കിളിത്തട്ടിൽ ചരുവിള പുത്തൻ വീട്ടിൽ ഷൈലജയുടെ പുരയിടത്തിലെ ആൾമറയില്ലാത്ത വെള്ളവും മാലിന്യവും നിറഞ്ഞ 30 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ കിളിത്തട്ട് കോങ്കലിൽ വീട്ടിൽ ബിജുവിന്റെ പോത്തിനെയാണ് കടയ്ക്കലിൽ നിന്നെത്തിയ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്.
സ്റ്റേഷൻ ഓഫിസർ ഡി. ഉല്ലാസിന്‍റെ മേൽനോട്ടത്തിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ടി. വിനോദ്കുമാർ, വി. വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. കിണറ്റിൽ ഓക്സിജൻ സിലിണ്ടർ തുറന്ന് കെട്ടിയിറക്കി വായു സഞ്ചാരം ഉറപ്പാക്കിയശേഷമാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്.
ഓഫിസർമാരായ അരുൺലാൽ, മുഹമ്മദ് സുൽഫി എന്നിവരും നാട്ടുകാരനായ ഷാജിയുമാണ് ഏണിയുടെ സഹായത്താൽ കിണറ്റിലിറങ്ങി പോത്തിനെ സുരക്ഷിതമായി കരക്കെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.