പേവിഷബാധയേറ്റ് മരണം: കാട്ടുപൂച്ചയെ കണ്ടെത്താനായില്ല; തെരച്ചിൽ തുടരുന്നു
text_fieldsകടയ്ക്കൽ: നിലമേലിൽ പേവിഷബാധയുളള കാട്ടുപൂച്ചയുടെ കടിയേറ്റ് ഗൃഹനാഥൻ മരിച്ചതിന് പിന്നാലെ ആക്രമണകാരിയായ കാട്ടുപൂച്ചയെ കണ്ടെത്താൻ വനംവകുപ്പ് തിരച്ചിൽ തുടരുന്നു. കുമ്മിൾ പഞ്ചായത്തിലെ ദർപ്പക്കാട്ടിൽ കാട്ടുപൂച്ചയെ കണ്ടതായി നാട്ടുകാർ അറിയിച്ചതോടെ വനംവകുപ്പ് നിരീക്ഷണ കാമറ സ്ഥാപിച്ചു.
പത്തുദിവസം മുമ്പ് അഞ്ച് ആടുകളെ കാട്ടുപൂച്ച കൊന്നിരുന്നു. കടയ്ക്കൽ ഗ്രാമപഞ്ചായത്തിനോട് അതിർത്തി പങ്കിടുന്ന കുമ്മിൾ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന ദർപ്പക്കാട് പ്രദേശത്താണ് വീണ്ടും കാട്ടുപൂച്ചയെ നാട്ടുകാർ കണ്ടത്. നിലമേൽ സ്വദേശി മുഹമ്മദ് റാഫിയുടെ മരണത്തിന് കാരണമായ കാട്ടുപൂച്ചയാണോ ഇതെന്നാണ് നാട്ടുകാരുടെ ആശങ്ക.
പേവിഷബാധയുളള കാട്ടുപൂച്ച വളർത്തുമൃഗങ്ങളെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു. നിരീക്ഷണത്തിനായി ദർപ്പക്കാട് ജങ്ഷനിലാണ് രണ്ടു കാമറകൾ സ്ഥാപിച്ചത്.കഴിഞ്ഞ ആറിന് രാത്രിയിൽ മുഹമ്മദ് മൻസിലിൽ താജുദ്ദീന്റെ വീട്ടിലെ അഞ്ച് ആടുകളെ കാട്ടുപൂച്ച കടിച്ചുകൊന്നിരുന്നു. കാട്ടുപൂച്ചയെ കണ്ടെത്താൻ കഴിയാത്തതിനാൽ ഭീതിയിലാണ് കടയ്ക്കൽ മേഖല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.