പതിമൂന്നുകാരനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ
text_fieldsകടയ്ക്കൽ: പതിമൂന്നുകാരനായ മകനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കുമ്മിൾ മങ്കാട് ഊന്നൻകല്ല് കാഞ്ഞിരത്തുംമൂട് വീട്ടിൽ നാസറുദ്ദീനെയാണ് (55) കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വാമനപുരം കളമച്ചൽ സ്വദേശിയാണ് നാസറുദ്ദീൻ. കൂലിപ്പണിക്കാരനായ ഇയാൾ 15 വർഷം മുമ്പാണ് മങ്കാട് സ്വദേശിയായ ഹയറുന്നിസയെ വിവാഹം ചെയ്തത്. ഹയറുന്നിസയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇവരുടെ ആദ്യ വിവാഹത്തിലുള്ള മകനെ ഇൗ കുട്ടി കാണാൻ പോകുന്നത് കൊണ്ടാണ് ഇയാൾ മകനെ ക്രൂരമായി മർദിച്ചത്.
മുമ്പും പല ദിവസങ്ങളിലും ഇക്കാരണത്താൽ മകനെ മർദിക്കുകയും ചവിട്ടുകയും ചെയ്യുമായിരുന്നു. മാതാവ് വിവരമറിയിച്ചതിനെ തുടർന്ന് കടയ്ക്കൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പിന്നാലെ ക്രൂരമർദനത്തിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. മൊഴി രേഖപ്പെടുത്തിയശേഷം കുട്ടിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പരിശോധനക്ക് വിധേയനാക്കി. ജുവെനെൽ ആക്ട് പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.