ആദിവാസി ഊരുകളിൽ ‘പൂപ്പൊലി ’
text_fieldsകടയ്ക്കൽ: ആദിവാസി ഊരുകളിൽ ഓണത്തെ വരവേൽക്കാനൊരുക്കിയ പൂകൃഷി വിളവെടുത്തുതുടങ്ങി. ചിതറ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നടപ്പാക്കിയ പുഷ്പകൃഷി പദ്ധതിയാണ് ‘പൂപ്പൊലി’. പദ്ധതി പ്രകാരം പതിനായിരം ഹൈബ്രിഡ് ബന്തി, ജമന്തി തൈകളാണ് പഞ്ചായത്തിലെ 20 ഗ്രൂപ്പുകൾക്കായി വിതരണം ചെയ്ത് കൃഷി ആരംഭിച്ചത്. അരിപ്പൽ വാർഡിലെ ട്രൈബൽ ഗ്രൂപ്പുകളും മറ്റു വാർഡുകളിൽ നിന്നുള്ള കർഷക ഗ്രൂപ്പുകളുമാണ് പ്രധാനമായും കൃഷി ചെയ്തത്. പഞ്ചായത്ത് തല വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മുരളി നിർവഹിച്ചു. വാർഡംഗം പ്രിജിത്ത് അരളീവനം, ബ്ലോക്ക് വികസന സമിതി അധ്യക്ഷൻ കെ. ഉഷ, കൃഷി ഓഫിസർ ഷൈസ് സി.പി. ജെസിൻ, കൃഷി അസിസ്റ്റന്റ് പ്രവീൺ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.