കടയ്ക്കൽ പഞ്ചായത്ത് പാർക്കിങ്ങിൽ മാലിന്യക്കൂമ്പാരം
text_fieldsകടയ്ക്കൽ: കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ കടയ്ക്കൽ ടൗണിലുള്ള പാർക്കിങ് സ്ഥലത്ത് മാലിന്യം തള്ളുന്നത് പതിവായി. ഭക്ഷണാവശിഷ്ടങ്ങൾ, കടകളിലെയും മറ്റും മാലിന്യം എന്നിവകൊണ്ട് പാർക്കിങ് കേന്ദ്രം നിറഞ്ഞിട്ടുണ്ട്. ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമാണ് മാലിന്യം പാർക്കിങ് ഏരിയയുടെ വിവിധയിടങ്ങളിൽ മാസങ്ങളായി കൂട്ടിയിട്ടിരിക്കുന്നത്. മാലിന്യം തെരുവുനായ്ക്കൾ വലിച്ചുകീറി പരിസരത്തെല്ലാം നിരന്നുകിടക്കുകയാണ്.
രാത്രികാലങ്ങളിലാണ് ഇവിടെ മാലിന്യം കൊണ്ടിടുന്നത്. ദുർഗന്ധം കാരണം വഴിയാത്രികർക്ക് നടക്കാൻ കഴിയാത്ത അവസ്ഥയാണ്. പഞ്ചായത്ത് ഓഫിസ് കെട്ടിടവും ട്രഷറി ഓഫിസും പ്രവർത്തിക്കുന്നത് ഇതിനോട് ചേർന്നാണ്. അലക്ഷ്യമായി മാലിന്യം തള്ളുന്നത് കാരണം പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവർ പർച്ചവ്യാധിഭീതിയിലുമാണ്. പ്രശ്നത്തിൽ പഞ്ചായത്ത് മുന്നറിയിപ്പ് ബോർഡുകളോ നടപടികളോ സ്വീകരിച്ചിട്ടില്ലെന്ന് പരിസരവാസികൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.