വളവുപച്ച ചന്ത അവഗണനയിൽ
text_fieldsകടയ്ക്കൽ: പഴമയുടെ ചരിത്രം പറയുന്ന വളവുപച്ച ചന്ത അവഗണനയിൽ. വർഷങ്ങളുടെ ചരിത്രം പറയാൻ പറ്റുന്ന പ്രധാന ഇടമായ ചന്ത ഇന്ന് പേരിൽ മാത്രമായി മാറി. മലഞ്ചരക്കും കന്നുകാലി കച്ചവടവും നടന്നിരുന്ന പ്രധാനചന്ത ആയിരുന്നിത്. ചന്ത പ്രവർത്തിച്ചിരുന്ന സ്ഥലം ഭൂരിഭാഗവും പൊലീസ് സ്റ്റേഷനുവേണ്ടി ൈകയടക്കി. ചന്തയുടെ കുറച്ചുസ്ഥലം വളവുപച്ച പോസ്റ്റ് ഓഫിസിനും പങ്കിട്ടു. ഇതോടെ ചന്തയുടെ പ്രവർത്തനം ഇല്ലാതായി.
കിഴക്കൻ മലയോരമേഖലയിലെ കർഷകരുടെ അത്താണിയായിരുന്നു ഈ ചന്ത. കാർഷികോൽപന്നങ്ങൾ വിൽക്കുന്നതിനും പച്ചക്കറിയും, മത്സ്യവും വാങ്ങുന്നതിനും ഇടമൊരുക്കിയ ചന്ത ഇപ്പോൾ ഓർമകളിൽ മാത്രമായി. കൂടാതെ കന്നുകാലികച്ചവടത്തിൽ പേരുകേട്ട ഇടമായിരുന്നു വളവുപച്ച ചന്ത. പഞ്ചായത്തിന്റെ അശാസ്ത്രീയ നടപടിയാണ് ചന്തയുടെ തകർച്ചക്കുകാരണമെന്ന് ആരോപണമുണ്ട്. പുറത്ത് ഒരുഭാഗത്ത് മത്സ്യം മാത്രം കച്ചവടം നടത്തുന്ന ഒരു ഇടമായി ചന്ത മാറി.
പലഭാഗത്തും സമാന്തരചന്തകൾ വർധിച്ചതും വളവുപച്ച ചന്തയുടെ തകർച്ചക്ക് കാരണമായി. ചന്തയിലും പരിസരത്തും ഉണ്ടാകുന്ന മാലിന്യം സംസ്കരിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച പ്ലാന്റ് പ്രവർത്തിപ്പിക്കാൻ പഞ്ചായത്തിന് കഴിഞ്ഞില്ല. ലക്ഷക്കണക്കിനുരൂപ ഇതിന്റെ പേരിൽ പാഴായി. കശാപ്പുശാലക്കുവേണ്ടി നിർമിച്ച സ്ഥലത്താണ് ഇപ്പോൾ വളവുപച്ച പോസ്റ്റ് ഓഫിസ് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.