മടത്തറ ഫെസ്റ്റ് മലയോര കാർഷിക മേഖലക്ക് പുതിയ ഊർജം പകരും -മന്ത്രി
text_fieldsകടയ്ക്കൽ: മടത്തറ ഫെസ്റ്റ് മലയോര കാർഷിക മേഖലക്ക് പുതിയ ഊർജം പകരുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. മടത്തറ മേളയോടനുബന്ധിച്ച് നടന്ന വിളംബര ഘോഷയാത്രയും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കടയ്ക്കൽ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ സ്റ്റാളും ഉദ്ഘാടനം ചെയ്തു.
മേള ചെയർമാൻ എം.എസ്. മുരളി അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാളുകളുടെ ഉദ്ഘാടനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു നിർവഹിച്ചു. ദീപാലങ്കാരങ്ങളുടെ ഉദ്ഘാടനം സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ നിർവഹിച്ചു.
കലാപരിപാടികളുടെ ഉദ്ഘാടനം സിനിമ താരം സുധീർ കരമന നിർവഹിച്ചു. സിനിമ സീരിയൽ താരം അമല വിശിഷ്ടതിഥിതിയായി. സംവിധായകൻ തുളസീദാസ് വിവിധ മേഖലകളിലെ പ്രമുഖരെ ആദരിച്ചു. കടയ്ക്കൽ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ് വിക്രമൻ , കാംകോ ഡയറക്ടർ എസ്. ബുഹാരി, സി.പി.ഐ കടയ്ക്കൽ മണ്ഡലം സെക്രട്ടറി ജെ.സി. അനിൽ, ആനാട് ജയൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.