അപകട ഭീഷണി ഉയർത്തി പാറമട കുളങ്ങൾ
text_fieldsകടയ്ക്കൽ: പാറ ഖനനത്തിനു ശേഷമുണ്ടാകുന്ന ഗർത്തങ്ങളിൽ വെള്ളം നിറഞ്ഞുണ്ടാകുന്ന കുളങ്ങൾ ഭീഷണിയാകുന്നു. ചിതറ ഗ്രാമപഞ്ചായത്ത് പരിധിയിൽ തൂറ്റിക്കൽ, കൊണ്ടോടി വാർഡുകൾ ഉൾപ്പെടുന്ന വിവിധ ഇടങ്ങളിലാണ് ജലബോംബായി പാറമട കുളങ്ങൾ. വലിയ അളവിൽ വെള്ളം നിറഞ്ഞ നിലയിലാണ് മിക്ക കുളങ്ങളും. വിവിധ ഇടങ്ങളിലായി നാലോളം ഉപയോഗശൂന്യമായ പാറമട കുളങ്ങളാണ് അപകട ഭീഷണി ഉയർത്തുന്നത്. 100ലേറെ അടി താഴ്ചയുള്ള ജലാശയങ്ങൾ അണക്കെട്ടിനുള്ളിൽ വെള്ളം കെട്ടിനിൽക്കുന്നതു പോലെയാണ്.
വശങ്ങൾ തകർന്നാൽ അടുത്ത പ്രദേശങ്ങൾ ഒലിച്ചു പോകുമെന്ന് പ്രദേശവാസികൾ ഭയപ്പെടുന്നു. മഴക്കാലം ആയതോടെ ജല നിരപ്പും ഉയർന്നു. ഇത്തരത്തിലുള്ള പാറമട കുളങ്ങൾ പരിശോധിക്കാനും സുരക്ഷ നടപടി സ്വീകരിക്കാനും അധികൃതർ തയാറാകുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. പ്രദേശങ്ങളിൽ നിരവധി ക്വാറികളും, ക്വഷർ യൂനിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. പാറ പൊട്ടിക്കുകയും ഖനനം ചെയ്യുകയും ചെയ്ത ശേഷം ഉണ്ടാകുന്ന ഗർത്തങ്ങളിൽ മണ്ണ് ഇട്ട് നികത്തണമെന്നാണ് ചട്ടം. ഇതൊന്നും പാലിക്കപ്പെടാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.