ഓൺലൈൻ ക്ലാസുകളിൽ അറബിക് ആരംഭിക്കാത്തതിൽ പ്രതിഷേധം
text_fieldsകടയ്ക്കൽ: വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകളിൽ മാസങ്ങൾ കഴിഞ്ഞിട്ടും പ്രൈമറി തലത്തിൽ അറബിക്കിന് ക്ലാസുകൾ ആരംഭിക്കാത്തത് പ്രതിഷേധാർഹമാണെന്ന് കേരള അറബിക് മുൻഷിസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന കമ്മിറ്റി.
പത്താം ക്ലാസിൽ നാല്, അഞ്ച്, എട്ട് ക്ലാസുകളിൽ രണ്ട് ക്ലാസുകൾ വീതവുമാണ് മൂന്നു മാസത്തിനുള്ളിൽ ആകെ നടന്നിട്ടുള്ളത്. എൽ.പി തലത്തിൽ ക്ലാസ് ആരംഭിച്ചിട്ടില്ല. ക്ലാസുകളുടെ ഷൂട്ടിങ്ങും ആരംഭിച്ചിട്ടില്ല.
അടിയന്തരമായി അറബിക് എല്ലാ ക്ലാസിലും തുടങ്ങി വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും ആശങ്ക അകറ്റുന്നതിന് വിദ്യാഭ്യാസവകുപ്പ് നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് എ.എ. ജാഫർ അധ്യക്ഷതവഹിച്ചു. ട്രഷറർ പി.പി. ഫിറോസ്, വൈസ് പ്രസിഡൻറുമാരായ സലാഹുദ്ദീൻ, എം.എ. ഹംസ, മുസ്തഫ വയനാട്, ഹിഷാമുദ്ദീൻ, അബ്്ദുൽ മജീദ്, മുഹമ്മദ് സഹൽ മലപ്പുറം, സെക്രട്ടറിമാരായ സിറാജ് മദനി, അനസ് എം. അഷ്‌റഫ്, നിഹാസ് പാലോട്, ഉമർ മുള്ളൂർക്കര, നബീൽ കൊല്ലം, മുനീർ കിളിമാനൂർ, സുമയ്യ തങ്ങൾ, ലൈലബീവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.