വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ സ്ഥിരം മോഷ്ടാക്കൾ അറസ്റ്റിൽ
text_fieldsകടയ്ക്കൽ: അമ്മയമ്പലത്ത് പട്ടാപകൽ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ സ്ഥിരം മോഷ്ടാക്കൾ അറസ്റ്റിലായി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 59 കേസുകളിൽ പ്രതികയായ എറണാകുളം ബിജു എന്ന തിരുവനന്തപുരം വെള്ളനാട് സ്വദേശി ബിജു, മലയിൻകീഴ് സ്വദേശി സതീശൻ എന്നിവരെയാണ് ചിതറ പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് മടത്തറ അമ്മയമ്പലത്ത് കൈലാസത്തിൽ ബിജുവിന്റെ വീട്ടിൽ മോഷണം നടത്തിയത്. വീടിന്റെ വാതിൽ കുത്തിത്തുറന്ന് 10 പവൻ സ്വർണവും പണവും കവരുകയായിരുന്നു. സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തത്.
ഒന്നാംപ്രതിയായ എറണാകുളം ബിജു ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയും നിരവധി കുറ്റകൃത്യങ്ങൾ നടത്തിയതിൽ ശിക്ഷ ലഭിച്ചയാളുമാണ്. രണ്ടാം പ്രതി സതീശനും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.