Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKadakkalchevron_rightകലത്തിൽ കുടുങ്ങിയ...

കലത്തിൽ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി

text_fields
bookmark_border
കലത്തിൽ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി
cancel

കടയ്ക്കൽ: കലത്തിൽ കുടുങ്ങിയ കുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ദർപ്പക്കാട് നാസില മൻസിലിൽ അജിയുടെ മകൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ അൻസിറ (ആറ്​) ആണ് കലത്തിൽ കുടുങ്ങിയത്. രക്ഷകർത്താക്കൾ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ തുണി അലക്കുന്ന സ്ഥലത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അൻസീറ കലത്തിൽ അകപ്പെട്ടത്.

കുട്ടികളുടെ ബഹളം കേട്ട് രക്ഷാകർത്താക്കൾ എത്തിയപ്പോഴാണ് അപകടം മനസ്സിലായത്. ഉടൻ തന്നെ കലത്തോടുകൂടി കുട്ടിയെ കടയ്ക്കൽ ഫയർ സ്​റ്റേഷനിൽ എത്തിച്ചു. കടയ്ക്കൽ ഫയർ ആൻഡ്​​ റസ്ക്യൂ ടീം സ്​റ്റേഷൻ ഓഫിസർ ജെ. സുരേഷ്കുമാറി​െൻറയും ഗ്രേഡ് അസി. സ്​റ്റേഷൻ ഓഫിസർ ടി.വിനോദ് കുമാറി​െൻറയും നേതൃത്വത്തിൽ കട്ടർ ഉപയോഗിച്ച് കലം മുറിച്ച് മാറ്റി കുട്ടിയെ രക്ഷപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fire force
News Summary - Rescued child trapped in pot
Next Story