കടയ്ക്കൽ-മടത്തറ റോഡിലെ കൊടുംവളവുകൾ അപകട ഭീഷണി
text_fieldsകടയ്ക്കൽ: കടയ്ക്കൽ-മടത്തറ റോഡിലെ കൊടുംവളവുകൾ അപകട ഭീക്ഷണിയാകുന്നു.പത്തോളം അപകട വളവുകളാണുള്ളത്. മേഖലകളിൽ അപകടങ്ങളും പതിവാണ്. കൂടുതലും ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്.
റോഡ് പുനർ നിർമാണ സമയത്ത് വളവുകൾനിർവർത്തണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ലെന്നാണ് ആരോപണം. ഒരു വർഷത്തിനുള്ളിൽ അഞ്ചോളം അപകട മരണങ്ങളാണ് നടന്നത്.
ദിവസങ്ങൾക്ക് മുമ്പ് രാത്രി ദർപ്പക്കാട് ജങ്ഷന് സമീപത്തെ വളവിൽ അമിത വേഗത്തിൽ വന്ന ജീപ്പിടിച്ച് ബൈക്ക് യാത്രകാരനായ വിദ്യാർഥി മരിച്ചു. ഈ ഭാഗത്ത് രണ്ട് മാസം മുമ്പ് സ്വകാര്യ ബസിന്റെ അമിതവേഗത കാരണം ഇരുചക്ര യാത്രകരനായ പ്രവാസിക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. അമിത വേഗതയും മറ്റ് നിയമ ലംഘനങ്ങളും നിയന്ത്രിക്കാൻ പൊലീസിന്റെയോ മോട്ടോർ വാഹന വകുപ്പിൻന്റെയോ പരിശോധനകളില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കടയ്ക്കൽ, ചിതറ പൊലിസ് സ്റ്റേഷൻ പരിധിയിൽ ചടയമംഗലം ആർ.ടി.ഒ കീഴിൽ വരുന്ന പ്രദേശങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.