പിതാവിനു മകന്റെ ക്രൂര മർദനം
text_fieldsകടയ്ക്കൽ: കടയ്ക്കലിൽ പിതാവിനെ മകൻ ക്രൂരമായി മർദിച്ചു. പിതാവിന്റെ തലക്ക് ഗുരുതര പരിക്കേൽക്കുകയും താടിയെല്ല് പൊട്ടുകയും ചെയ്തു. അടിയേറ്റ പിതാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കൽ ആഴാന്ത കുഴി കുന്നിൽ വീട്ടിൽ ആനന്ദനാണ് (65) മകന്റെ മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞുവരുന്നത്.
മകൻ സന്തോഷിനെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 20ന് രാത്രി എട്ടോടെ മദ്യപിച്ച് വീട്ടിലെത്തിയ സന്തോഷ് കട്ടിലിൽ കിടക്കുകയായി രുന്ന പിതാവ് ആനന്ദനെ റബർ കമ്പുകൊണ്ട് അടിക്കുകയായിരുന്നു. തടയാനെത്തിയ മാതാവിനെയും സന്തോഷിന്റെ മകളെയും അടിച്ചോടിച്ചു.
സന്തോഷ് സ്ഥിരമായി മദ്യപിച്ചെത്തി ആനന്ദനെയും മറ്റും മർദിക്കുമായിരുന്നെന്ന് വീട്ടുകാരും നാട്ടുകാരും പറയുന്നു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ആനന്ദനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട്, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സന്തോഷിനെ കഴിഞ്ഞദിവസം കടയ്ക്കൽ പൊലീസ് ആഴാന്തകുഴിയിൽനിന്ന് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.