ചിതറയിൽ പുഴുവരിച്ച മത്സ്യം വിൽപനക്കെത്തിച്ചു; ആരോഗ്യവകുപ്പ് പരിശോധിച്ച് വിൽപന തടഞ്ഞു
text_fieldsകടയ്ക്കൽ: ചിതറ കിഴക്കുംഭാഗം ചന്തയിൽ വിൽപനെക്കത്തിച്ച മീനിൽ പുഴുവിനെ കണ്ടതായി പരാതി. കഴിഞ്ഞദിവസം രാവിലെയോടെ കിഴക്കുംഭാഗം പൊതുമാർക്കറ്റിലാണ് സംഭവം.മീൻ മുറിച്ചുവാങ്ങുന്നതിനിടയിലാണ് സംഭവം ശ്രദ്ധയിൽപെടുന്നത്. ഇതോടെ വ്യാപാരിയും വാങ്ങാനെത്തിയയാളും തമ്മിൽ തർക്കമായി. ചൂരമീനിൽ പുഴുവിനെ കണ്ടതായാണ് പരാതി ഉയർന്നത്. തുടർന്ന് മത്സ്യം വാങ്ങിയ പ്രസാദ് മത്സ്യവുമായി ചിതറ പഞ്ചായത്തിലും ആരോഗ്യവകുപ്പിലും ചിതറ പൊലീസ് സ്റ്റേഷനിലും പരാതി നൽകി.
പഞ്ചായത്തധികൃതർ അറിയിച്ചതിനെതുടർന്ന് നിലമേലിൽ നിന്ന് ഭക്ഷ്യസുരക്ഷവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മത്സ്യം ചീഞ്ഞതാണെന്ന് കണ്ടെത്തി. ലൈസന്‍സ് ഇല്ലാതെയാണ് വിൽപനയെന്നും വ്യക്തമായി.തുടർന്ന് വിൽപ്പന തടഞ്ഞ് മത്സ്യം കൂടുതൽ പരിശോധനകൾക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. മത്സ്യവ്യാപാരിയും മക്കളും സ്ഥലത്തെത്തി നാട്ടുകാരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു.ചിതറ പൊലീസ് ഇരുകൂട്ടരെയും സ്ഥലത്തുനിന്ന് മാറ്റി സംഘർഷം ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.