വീടിനുനേരെ കല്ലേറിനൊപ്പം പണവും; പൊലീസ് അന്വേഷണം തുടങ്ങി
text_fieldsകടയ്ക്കൽ: വീടിന് നേരേയുള്ള കല്ലേറിനൊപ്പം നാണയങ്ങളും നോട്ടുകളും കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഗോവിന്ദമംഗലം - ആനപ്പാറ റോഡിൽ കോക്കാട്ടുകുന്ന് കിഴക്കേ വിളയിൽ രാജേഷിന്റെ വീട്ടിലേക്കാണ് കല്ലേറിനൊപ്പം നാണയങ്ങളും നോട്ടുകളും കണ്ടത്.
ഒരാഴ്ചയായി പലപ്പോഴായി വീടിന് മുകളിലേക്ക് കല്ലുകൾ പതിച്ചു. മുറ്റത്ത് വഴിയിൽ 500 രൂപ നോട്ടുകളും ചില്ലറകളും ചിതറി കിടന്നിരുന്നു. രണ്ട് ദിവസമായി ഇത്തരത്തിൽ കിട്ടിയ 8900 രൂപ കടയ്ക്കൽ പൊലീസിന് വീട്ടുകാർ കൈമാറി. രാജേഷ് വിദേശത്താണ്. ഭാര്യയും മക്കളും ഭാര്യയുടെ മാതാപിതാക്കളുമാണ് ഇവിടെ താമസിക്കുന്നത്. പൊലീസെത്തി പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായൊന്നും കണ്ടെത്താനായില്ല. സംഭവമറിഞ്ഞ് നാട്ടുകാർ വീട്ടിലെത്തിയപ്പോഴും വീടിന് മുകളിലെ ആസ്ബറ്റോസ് ഷീറ്റുകളിലേക്ക് കല്ലുകൾ പതിച്ചതായും പറയപ്പെടുന്നു. സംഭവത്തെ തുടർന്ന് വീട്ടുകാർ ഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.