കിഴക്കൻമേഖലയിൽ തെരുവുനായ് ശല്യം
text_fieldsകടയ്ക്കൽ: കിഴക്കൻ മേഖലയിൽ തെരുവുനായ് ശല്യം വർധിച്ചു. കടയ്ക്കൽ, നിലമേൽ, ചടയമംഗലം, ചിതറ, മടത്തറ എന്നീ മേഖലകളിലാണ് തെരുവുനായ്ക്കൾ ജനജീവിതത്തിന് ഭീഷണിയാകുന്നത്. കഴിഞ്ഞദിവസം നിലമേൽ ഭാഗത്ത് ആറുപേർക്ക് തെരുവുനായുടെ കടിയേറ്റു. ഓരോമാസവും ഇരുന്നൂറോളം പേരാണ് നായുടെ കടിയേറ്റ് വിവിധയിടങ്ങളിൽ ചികിത്സ തേടുന്നത്. ഈ റിപ്പോർട്ടുകൾ വിവിധ ആരോഗ്യസ്ഥപനങ്ങളിൽനിന്ന് ഉന്നത അധികാരികൾക്ക് നൽകിട്ടും നടപടിയുണ്ടാകുന്നില്ല.
നായ്ക്കളെ പേടിച്ച് വീടിന് പുറത്തിറങ്ങാൻപോലും കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പല വീടുകളിലെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുകയാണ്. കാൽനടയാത്രക്കാർക്കും രക്ഷയില്ല. പ്രഭാത സവാരിക്കിറങ്ങുന്നവർക്കും പാൽ, പത്ര വിതരണക്കാർക്കുമാണ് കൂടുതൽ നായ്കളുടെ കടിയേൽക്കുന്നത്.
മാലിന്യങ്ങൾ റോഡിലേക്ക് വലിച്ചെറിയുന്നതും നായ് ശല്യം വർധിക്കാൻ കാരണമാകുന്നു. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനും അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.