കടയ്ക്കലിൽ തെരുവുനായ് ശല്യം രൂക്ഷം
text_fieldsചിൽഡ്രൻസ് പാർക്കിന് മുന്നിൽ തമ്പടിച്ച തെരുവുനായ്ക്കൾ
കടയ്ക്കൽ: കടയ്ക്കൽ ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ശല്യം രൂക്ഷമാകുന്നു. കടയ്ക്കൽ ടൗൺ, മാർക്കറ്റ്, പഴയ മാർക്കറ്റ്, താലൂക്കാശുപത്രി പരിസരം തുടങ്ങിയയിടങ്ങളിലാണ് തെരുവുനായ് ശല്യം രൂക്ഷമാവുന്നത്. കാൽനടയാത്രികർക്കും വിദ്യാർഥികൾക്കും ഇരുചക്രവാഹനയാത്രക്കാർക്കും നായ്ക്കൾ ഭീഷണിയാവുകയാണ്. ദിവസേന നൂറുകണക്കിന് കുട്ടികൾ ഉൾപ്പെടെയെത്തുന്ന ചിൽഡ്രൻസ് പാർക്കിലും നായ്ശല്യമുണ്ട്.
ടൗണിന്റെ വിവിധ മേഖലകളിൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതേ കൂട്ടത്തോടെ നിലയുറപ്പിക്കുന്ന നായ്ക്കളുടെ എണ്ണം ദിവസേനവർധിക്കുന്നതായി നാട്ടുകാർ പറയുന്നു. ഇവകളുടെ ആക്രമണത്തിൽ നിരവധി ഇരുചക്രവാഹനയാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. കടയ്ക്കലിൽ നടന്നുവരുന്ന തിരുവാതിര ആഘോഷപരിപാടികൾക്ക് എത്തുന്നവർക്കും നായ്ശല്യം ഭീഷണിയാണ്. പലതവണ വ്യാപാരികൾ ഉൾപ്പെടെ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിെല്ലന്ന് നാട്ടുകാർ ആരോപിക്കുന്നു.
ചന്തയിൽ നിന്നും മറ്റ് ഇറച്ചിക്കടകളിൽ നിന്നും തള്ളുന്ന ആഹാരാവശിഷ്ടങ്ങൾക്കായി ഇവ കൂട്ടത്തോടെ ഈ ഭാഗങ്ങളിൽ നിലപ്പിക്കുകയാണ്. അറവുമാലിന്യങ്ങൾ പുറന്തള്ളുന്നതിലുള്ള ജാഗ്രതയില്ലായ്മ കടയ്ക്കലും പ്രദേശത്തും തെരുവുനായ് വർധനക്കിടയാക്കുന്നതായും ആക്ഷേപം ഉയരുന്നു. ടൗൺപ്രദേശത്തെ വീടുകളിൽ വീട്ടിലുള്ളവർക്ക് പുറത്തിറങ്ങാൻ പറ്റാത്ത നിലയിൽ ഇവ ഭീഷണിയായെന്ന് നാട്ടുകാർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.