വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു
text_fieldsകടയ്ക്കൽ: ചിതറ ഭജനമഠത്തിൽ വീടുകളിൽ മോഷണം, സ്വർണവും പണവും അപഹരിച്ചു. ഭജനമഠം ഷാജി മൻസിലിൽ നുജൂമിന്റെ വീട്ടിലും സഹോദരൻ ഭജനമഠം മർവാ മൻസിലിൽ ഷാജഹാന്റെ വീട്ടിലുമാണ് മോഷണം നടന്നത്. നുജൂമിന്റെ വീട്ടിൽ വ്യാഴാഴ്ചയായിരുന്നു മോഷണം. 50000 രൂപയും അഞ്ച് പവൻ സ്വർണവും കവർന്നു.
സഹോദരൻ നുജൂമിന്റെ വീട്ടിൽ നിന്ന് 30000 രൂപയും അഞ്ച് പവൻ സ്വർണവും മോഷണം പോയി. ഇരുവരും വിദേശത്താണ്. ബന്ധുക്കൾ വീട് വൃത്തിയാക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടിൽ സ്ഥാപിച്ച നിരീക്ഷണ കാമറയും മോഷ്ടാക്കൾ അപഹരിച്ചു. ചിതറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അടുത്തടുത്ത വീടുകളിൽ നടന്ന മോഷണങ്ങളിൽ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.