വീടിന്റെ അടുക്കളവാതിൽ തകർത്ത് മോഷണം; യുവാവ് പിടിയിൽ
text_fieldsകടയ്ക്കൽ: മതിരയിൽ വീടിന്റെ അടുക്കള വാതിൽ തകർത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാല കവർന്ന മോഷ്ടാവിനെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തു. മതിര സ്വദേശി അച്ചു എന്ന ശംഭുവാണ് (26) പിടിയിലായത്. മതിര സ്വദേശി ജയശ്രീ കഴിഞ്ഞദിവസം ഉച്ചക്ക് വീടിന് പുറത്തുപോയ സമയത്താണ് മോഷണം നടന്നത്.
അലമാരയിൽ പഴ്സിൽ സൂക്ഷിച്ചിരുന്ന രണ്ട് പവന്റെ മാലയും രണ്ട് ലോക്കറ്റുമാണ് മോഷ്ടാവ് അപഹരിച്ചത്. വീട്ടമ്മ തിരിച്ചുവന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. ചിതറ പൊലീസിൽ പരാതി നൽകി. ധനകാര്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശംഭു വലയിലായത്.
കുമ്മിളിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിൽ 25,000 രൂപക്ക് ശംഭു മാല പണയംവെച്ചതായും കൂടുതൽ തുക ആവശ്യപ്പെട്ട് ധനകാര്യ സ്ഥാപനത്തെ സമീപിച്ചതായും കണ്ടെത്തി. ആവശ്യപ്പെട്ട തുക നൽകാമെന്ന് പറഞ്ഞ് ശംഭുവിനെ ധനകാര്യ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.