നെടുമ്പനയിൽ പൈപ്പ് പൊട്ടൽ പതിവായിട്ടും നടപടിയില്ല
text_fieldsകണ്ണനല്ലൂർ: നെടുമ്പന ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണപൈപ്പ് പൊട്ടൽ പതിവായിട്ടും അധികൃതർ അറിഞ്ഞമട്ടില്ല.
പാലമുക്ക് നല്ലില റോഡിൽ കളയ്ക്കൽ പാലത്തിന് സമീപം കഴിഞ്ഞ ദിവസം പുലർച്ചയാണ് ജലവിഭവ വകുപ്പിന് കീഴിലുള്ള ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ജലവിതരണ പൈപ്പ് പൊട്ടിയത്. മിക്കപ്പോഴും വലിയനിലയിൽ പൈപ്പുകൾ പൊട്ടി സമീപത്തുള്ള വീടുകളിൽ വെള്ളവും മണ്ണും കയറുന്നത് സ്ഥിരമാണ്.
നെടുമ്പന ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്ന സ്ഥിതിയുണ്ട്. പലതവണ അധികാരികൾക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
കൊട്ടിയത്തെ ജലവിഭവ വകുപ്പ് കാര്യാലയത്തിൽ ജനപ്രതിനിധികൾ പ്രതിഷേധ സമരങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഒരു പ്രയോജനവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് നെടുമ്പന നിവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.