അപകടക്കെണിയായി പാകിസ്താൻ മുക്ക്-മുളയറക്കുന്ന് റോഡ്
text_fieldsകണ്ണനല്ലൂർ: റോഡ് തകർന്ന് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടത് അപകടക്കെണിയാവുന്നു. നെടുമ്പന പഞ്ചായത്തിലെ 14ാം വാർഡിലെ മുട്ടയ്ക്കാവ് പാകിസ്താൻ മുക്കിൽനിന്ന് മുളയറക്കുന്നിലേക്കുള്ള റോഡാണ് തകർന്നത്.
റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതോടെ ഇരുചക്രവാഹനങ്ങൾ ദിവസവും അപകടത്തിൽപെടുന്നുണ്ട്. ഒാട്ടോയോ ടാക്സിയോ ഈ ഭാഗത്തേക്ക് സർവിസ് നടത്താറില്ല.
നിരവധി തവണ അധികൃതർക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. നൂറോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തേക്കുള്ള റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.