Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKannanallurchevron_rightഔട്ട് പോസ്​റ്റ്​...

ഔട്ട് പോസ്​റ്റ്​ കെട്ടിടത്തിലേക്ക്​ കല്ലേറ്​; പ്രതികൾ മണിക്കൂറുകൾക്കകം പിടിയിൽ

text_fields
bookmark_border
ഔട്ട് പോസ്​റ്റ്​ കെട്ടിടത്തിലേക്ക്​ കല്ലേറ്​; പ്രതികൾ മണിക്കൂറുകൾക്കകം പിടിയിൽ
cancel
camera_alt

ഔട്ട് പോസ്​റ്റും എസ്.ഐയുടെ കാറും കല്ലെറിഞ്ഞു തകർത്ത സംഭവത്തിൽ അറസ്​റ്റിലായ പ്രതികൾ

കണ്ണനല്ലൂർ: ഔട്ട് പോസ്​റ്റ് കെട്ടിടത്തിൽ കല്ലെറിഞ്ഞ സംഭവത്തിലെ പ്രതികൾ മണിക്കൂറുകൾക്കകം പിടിയിലായി.കണ്ണനല്ലൂർ ചരുവിളവീട്ടിൽ ടി. അജിത്ത് (22), ജനാർദന സദനത്തിൽ വി. വിഷ്ണു (22) എന്നിവരാണ് അറസ്​റ്റിലായത്. കഴിഞ്ഞദിവസം അർധരാത്രിയോടെയാണ് കണ്ണനല്ലൂർ ഔട്ട്പോസ്​റ്റ് കെട്ടിടത്തിലേക്ക് കല്ലേറ് നടന്നത്. കെട്ടിടത്തിെൻറ ജനലും പോർച്ചിൽ നിർത്തിയിട്ടിരുന്ന കണ്ണനല്ലൂർ എസ്.ഐയുടെ കാറിെൻറ ചില്ലുകളും തകർന്നു.

കണ്ണനല്ലൂർ പൊലീസ് സ്​റ്റേഷൻ നിലവിൽ വന്നതിനുശേഷം സബ് ഇൻസ്പെക്ടർമാരുടെ ​െറസ്​റ്റ് റൂം ആയി പ്രവർത്തിക്കുകയായിരുന്നു കെട്ടിടം. കാർ പാർക്ക് ചെയ്തതിനുശേഷം ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് സബ് ഇൻസ്പെക്ടർ പുറത്തുപോയ സമയം നോക്കിയായിരുന്നു ആക്രമണം നടത്തിയത്. കഴിഞ്ഞദിവസം പ്രതികൾ സഞ്ചരിച്ചിരുന്ന കാർ അപകടകരമായ രീതിയിൽ ഓടിച്ചതിനെതുടർന്ന് കസ്​റ്റഡിയിലെടുത്ത്​ കോടതിയിൽ ഹാജരാക്കിയിരുന്നു.

സമീപപ്രദേശങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കണ്ണനല്ലൂർ പൊലീസ് രാത്രിതന്നെ അന്വേഷണം ആരംഭിച്ചിരുന്നു. അതിക്രമിച്ചുകടക്കൽ, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ കുറ്റം ചുമത്തി കേസ് രജിസ്​റ്റർ ചെയ്തു.

കണ്ണനല്ലൂർ ഇൻസ്പെക്ടർ യു.പി. വിപിൻകുമാറിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ രഞ്ജിത്ത്, പ്രൊബേഷണറി എസ്.ഐ രതീഷ്, എസ്.ഐ സുന്ദരേശൻ, സി.പി.ഒമാരായ സന്തോഷ് ലാൽ, ഷെമീർ ഖാൻ, അരുൺകുമാർ, മുഹമ്മദ് നജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്. കൊട്ടാരക്കര ജുഡീഷ്യൽ ഫസ്​റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stone pelting
News Summary - Stone pelting to outpost building; accused were arrested within hours
Next Story