കാപ്പ ചുമത്തി
text_fieldsകൊല്ലം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി യാത്ര നിയന്ത്രണമേർപ്പെടുത്തി. കോട്ടപ്പുറം മാടൻമുള്ളനഴികം വീട്ടിൽ നിഷാദിനെ (34) തിരെയാണ് കാപ്പ ചുമത്തിയത്. കൊല്ലം സിറ്റി ജില്ല പൊലീസ് മേധാവിയായിരുന്ന ടി. നാരായണൻ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ. നിശാന്തിനിയാണ് ഇയാൾക്ക് ആറുമാസത്തേക്ക് യാത്രാ നിയന്ത്രണമേർപ്പെടുത്തിയത്.
ഈ കാലയളവിൽ ജീവനോപാധിക്കോ അടിയന്തര ആശുപത്രി ആവശ്യങ്ങൾക്കോ ഒഴികെയുള്ള ഓരോ ആഴ്ചയിലെയും യാത്ര വിവരങ്ങൾ പരവൂർ സ്റ്റേഷൻ ഹൗസ് ഓഫിസറെ അറിയിച്ചിരിക്കേണ്ടതാണ്. ഇയാൾക്കെതിരെ വ്യക്തികൾക്ക് നേരെയുള്ള കൈയേറ്റത്തിനും അതിക്രമത്തിനും മോഷണത്തിനും നരഹത്യാശ്രമത്തിനും പരവൂർ സ്റ്റേഷനിൽ കേസുകൾ നിലവിലുണ്ട്.
ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ പരവൂർ ഇൻസ്പെക്ടർ നിസാറിന്‍റെ മേൽനോട്ടത്തിലാണ് കാപ്പ നടപടികൾ പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.