കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർത്തലാക്കി
text_fieldsകരുനാഗപ്പള്ളി: കൊല്ലത്തിനും കായംകുളത്തിനും ഇടയിൽ ദേശീയപാതയോരത്ത് വർഷങ്ങളായി പ്രവർത്തിച്ചുവന്ന കെ.എസ്.ആർ.ടി.സി ഡിപ്പോ നിർത്തി ഓപറേറ്റിങ് യൂനിറ്റ് ആക്കി. ഡിപ്പോയിലെ ജീവനക്കാരെ വയനാട്, ഇടുക്കി, എറണാകുളം തുടങ്ങിയ ജില്ലകളിലേക്ക് മാറ്റുകയും ഡിപ്പോയിലെ ഫയലുകളെല്ലാം കൊട്ടാരക്കരക്ക് കൊണ്ടുപോകുകയും ചെയ്തു. ഇനി ഏത് കാര്യത്തിനും കൊട്ടാരക്കര ഡിപ്പോയെ ആശ്രയിക്കേണ്ടിവരും.
ആർ. രാമചന്ദ്രൻ എം.എൽ.എയുടെ കാലത്ത് 65.1 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഓഫിസ് സമുച്ചയം ഉദ്ഘാടനം കാത്തുകിടക്കുന്ന സമയത്താണ് വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം കരുനാഗപ്പള്ളി ഡിപ്പോ അടച്ചുപൂട്ടിയത്. ജില്ലയിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള ഡിപ്പോ ആയിരുന്നു.
സി.ആർ. മഹേഷ് എം.എൽ.എ വകുപ്പ് മന്ത്രിക്ക് പരാതി കൊടുത്തതല്ലാതെ മറ്റൊരു സമരവും നടന്നില്ല. ഓച്ചിറ വൃശ്ചികോത്സവം, ശബരിമല എന്നിവയുടെ ഇടത്താവളമായിരുന്നു കരുനാഗപ്പള്ളി. ഓച്ചിറ വൃശ്ചികോത്സവത്തിന് 200ൽ അധികം ബസുകൾ കരുനാഗപ്പള്ളിയിൽനിന്ന് സർവിസ് നടത്തിയിരുന്നു. എം.എൽ.എയുടെ നേതൃത്വത്തിൽ പഞ്ചായത്തുകൾ, നഗരസഭ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടിക്കാർ, യുവജന സംഘടനകൾ ഉൾപ്പെടെ ശക്തമായ സമരം ആരംഭിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.