രേഖകളില്ലാതെ കൊണ്ടുവന്ന 385 ഗ്രാം സ്വർണാഭരണം പിടികൂടി
text_fieldsകരുനാഗപ്പള്ളി: ജി.എസ്.ടി നിയമപ്രകാരം മതിയായ രേഖകളില്ലാതെ തൃശൂരിൽനിന്ന് കൊല്ലത്തേക്ക് കൊണ്ടുവന്ന 13.5 ലക്ഷം രൂപ വിലവരുന്ന 385 ഗ്രാം സ്വർണാഭരണം പിടികൂടി. ഇവർക്ക് ജി.എസ്.ടി നിയമം സെക്ഷൻ 130 പ്രകാരം നോട്ടീസ് നൽകി നികുതി, പിഴ ഇനങ്ങളിലായി 13.5 ലക്ഷം രൂപ ഈടാക്കി.
സ്റ്റേറ്റ് ടാക്സ് ഓഫിസർ (ഇൻറലിജൻസ്) എസ്. രാജീവിെൻറ നേതൃത്വത്തിൽ അസി.സ്റ്റേറ്റ് ടാക്സ് ഓഫിസർമാരായ ബി. രാജേഷ്, എസ്. രാജേഷ്കുമാർ, ബി. രാജീവ്, ടി. രതീഷ്, സോനാജി, ഷൈല, പി. ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ഈ സാമ്പത്തികവർഷം ഒരു രേഖകളും ഇല്ലാതെ കടത്തിക്കൊണ്ടുവന്ന 67 ലക്ഷം രൂപ വിലവരുന്ന ഒന്നരക്കിലോ സ്വർണാഭരണങ്ങളും ഉരുക്കിയ സ്വർണവും അഞ്ച് വ്യത്യസ്ത കേസുകളിലായി കൊല്ലം, കുണ്ടറ, കരുനാഗപ്പള്ളി, കായംകുളം എന്നീ സ്ഥലങ്ങളിൽനിന്ന് കരുനാഗപ്പള്ളി മൊബൈൽ സ്ക്വാഡ് പിടികൂടിയിട്ടുണ്ട്.
പിഴ, നികുതി ഇനങ്ങളിൽ 54 ലക്ഷം രൂപ ഈടാക്കിയതായും അധികൃതർ അറിയിച്ചു. മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 5.22 കോടി രൂപ വിലവരുന്ന സ്വർണവും സ്ക്വാഡ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട എട്ട് കേസുകളിലായി 31. 20 ലക്ഷം രൂപ പിഴയും ഈടാക്കി. കഴിഞ്ഞവർഷം പിടികൂടിയ ഒരു കോടി നാല് ലക്ഷം രൂപ വിലവരുന്ന 2.5 കിലോഗ്രാം സ്വർണാഭരണങ്ങൾ നികുതിയും പിഴയും അടയ്ക്കാത്തതിനാൽ സർക്കാറിലേക്ക് കണ്ടുകെട്ടി. ഇവ കടത്താൻ ശ്രമിച്ച രണ്ട് കാറുകളും കണ്ടുകെട്ടിയതായും ജി.എസ്.ടി വിഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.