കരുനാഗപ്പള്ളിയിൽ സ്ഥിരം എ.ബി.സി സെൻറർ സ്ഥാപിക്കണം
text_fieldsകരുനാഗപ്പള്ളി: കരുനാഗപ്പള്ളി മേഖല കേന്ദ്രീകരിച്ച് സ്ഥിരം എ.ബി.സി സെൻറർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തഴവ, കുലശേഖരപുരം പഞ്ചായത്തുകളിലും, കരുനാഗപ്പള്ളി നഗരസഭ മേഖലയിലുമാണ് താലൂക്കിൽ തെരുവുനായ് ശല്യം കൂടുതലുള്ളത്.
സാധാരണ ഗതിയിൽ ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നായ്ക്കൂട്ടം കൂടുതലായി അലഞ്ഞുതിരിയുകയും, ജനവാസ കേന്ദ്രങ്ങളിൽ നാട്ടുകാർക്ക് നേരെ ഉപദ്രവമുണ്ടാക്കുന്നത് പതിവാകുകയും ചെയ്യുന്നതോടെയാണ് അധികൃതർ വിവിധ നടപടികളുമായി രംഗത്തെത്തുന്നത്.
പലപ്പോഴും രണ്ടു മുതൽ നാലു ദിവസം വരെമാത്രം ദൈർഘ്യമുള്ള വന്ധ്യംകരണ ക്യാമ്പാണ് ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്നത്.
എന്നാൽ, പരിമിതമായ ഫണ്ട് മാത്രം വിനിയോഗിച്ച് നടത്തുന്ന ക്യാമ്പിൽ പ്രദേശത്തെ നാലിലൊന്ന് നായ്ക്കളെപ്പോലും വന്ധ്യംകരണത്തിന് വിധേയമാക്കാൻ അധികൃതർക്ക് കഴിയാറില്ല. ഒരു പഞ്ചായത്തിൽ ഒരു വർഷം ശരാശരി അഞ്ഞൂറിൽ താഴെ മാത്രം നായ്ക്കളെയാണ് ശസ്ത്രക്രിയക്ക് വിധേയമാക്കാറുള്ളതെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.
ഇതൊടെ, നായ്ക്കളുടെ വംശവർധന തടയുന്നതിൽ അധികൃതർ പൂർണമായും പരാജയപ്പെടുന്ന സ്ഥിതിയാണുള്ളത്.
എന്നാൽ, കരുനാഗപ്പള്ളിയിൽ മുമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടവും സ്ഥലവുമേറ്റെടുത്ത് സ്ഥിരം എ.ബി.സി സെൻറർ പ്രവർത്തനം ആരംഭിച്ചാൽ താലൂക്കിലെ തെരുവുനായ് ശല്യത്തിന് ശാശ്വത പരിഹാരം കാണാവുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.