പോക്സോ കേസിൽ പ്രതിക്ക് ജീവപര്യന്തം
text_fieldsകരുനാഗപ്പള്ളി: സ്കൂൾ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് ജീവപര്യന്തം. കുലശേഖരപുരം സ്വദേശി പക്കി സുനി എന്ന സുനിൽ കുമാറിനെയാണ് (36) കരുനാഗപ്പള്ളി പോക്സോ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവം.
ഒമ്പതാം ക്ലാസ് വിദ്യാർഥിയെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. പെൺകുട്ടി പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതി സൗദിയിലേക്ക് രക്ഷപ്പെട്ടു. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേരള പൊലീസ് സൗദിയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പട്ടികജാതി/പട്ടികവർഗ പീഡന നിരോധന നിയമങ്ങളും പോക്സോ ആക്ടുകളും ഉൾപ്പെടെ പരിഗണിച്ചാണ് പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കൂടാതെ, വിവിധ വകുപ്പുകളിലായി 10 വർഷം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി പോക്സോ കോടതി ജഡ്ജി വി. ഉദയകുമാറാണ് ശിക്ഷ വിധിച്ചത്. പോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി. പ്രേം ചന്ദ്രൻ കോടതിയിൽ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.