നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കാപ പ്രകാരം തടവിൽ
text_fieldsകരുനാഗപ്പള്ളി: 2016 മുതൽ കരുനാഗപ്പള്ളി, ഓച്ചിറ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയായ കുലശേഖരപുരം കടത്തൂർ വെളുത്ത മണലിന് സമീപം കട്ടച്ചിറ തെക്കതിൽ വീട്ടിൽ റസ്പീഡ് അനീർ എന്ന അനീർഷാ കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിലായി.
2016 മുതൽ 2022 വരെ റിപ്പോർട്ട് ചെയ്ത ആറ് ക്രിമിനൽ കേസുകൾ വ്യക്തികൾക്ക് നേരെയുള്ള കൈയേറ്റം, അതിക്രമം, നിരോധിത മയക്കുമരുന്ന് വിൽപന, സ്ത്രീകളെ ശല്യപ്പെടുത്തൽ, കഠിന ദേഹോപദ്രവമേൽപിക്കൽ, ഭീഷണിപ്പെടുത്തൽ, കൊലപാതകശ്രമം എന്നിവയാണ്.
കൊടുംകുറ്റവാളികൾക്കെതിരെ കാപ ചുമത്തുന്നതിന്‍റെ ഭാഗമായി കമീഷണർ മെറിൻ ജോസഫ് കലക്ടറും ജില്ല മജിസ്ട്രേറ്റും കൂടിയായ അഫ്സാന പർവീണിന് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിനുത്തരവായത്.
ഇയാളെ കഴിഞ്ഞ ജനുവരിമുതൽ ആറ് മാസത്തേക്ക് ജില്ലയിൽനിന്ന് നാടുകടത്തിയിരുന്നു. കരുനാഗപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ വി. ബിജുവിന്‍റെ നേതൃത്വത്തിൽ എസ്.ഐ ശ്രീലാൽ, എ.എസ്.ഐ ഷാജിമോൻ, എസ്.സി.പി.ഒ ഹാഷിം, സി.പി.ഒ ബഷീർ ഖാൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കരുതൽ തടങ്കലിനായി ആറുമാസത്തേക്ക് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.