വട്ടക്കായലിൽ ചൂണ്ടയിടാൻ പോയവരുടെ വള്ളം മറിഞ്ഞു; ഒരാളെ കാണാതായി
text_fields1. കരുനാഗപ്പള്ളി വട്ടക്കായലിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിനായി തിരച്ചിൽ നടത്തുന്ന സ്ഥലത്ത് എ.എം. ആരിഫ് എം.പി എത്തിയപ്പോൾ 2. കാണാതായ സുബിൻ
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കോഴിക്കോട് വട്ടക്കായലിൽ വള്ളത്തിൽ ചൂണ്ടയിടാൻ പോയ മൂന്നു യുവാക്കൾ സഞ്ചരിച്ച വള്ളം മുങ്ങി; ഒരാളെ കാണാതായി; രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര തെക്ക് മംഗലത്ത് സുബിനെയാണ് (23) കാണാതായത്. സുരേന്ദ്രൻ-ഉഷ ദമ്പതികളുടെ മകനാണ്. സഹോദരൻ: സുധിൻ.
മരുതൂർക്കുളങ്ങര തെക്ക് മണ്ണേൽ ഹരികൃഷ്ണൻ (23), പീടികചിറയിൽ ശിവശങ്കർ (22) എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ശക്തമായ കാറ്റിലും മഴയിലും വള്ളം മറിഞ്ഞതോടെ മൂന്നുപേരും നീന്തി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ ഒരാളെ കാണാതാകുകയായിരുന്നു. സംഭവം കണ്ട നാട്ടുകാരുടെ സഹായത്തോടെ രണ്ടുപേരെ കന്നിട്ടകടവിന് സമീപം കരയിലെത്തിച്ചു.
നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. കാലാവസ്ഥ പ്രതികൂലമായതോടെ തിരച്ചിൽ നിർത്തിെവച്ചു. രാത്രിയോടെയാണ് വീട്ടുകാരും പ്രദേശവാസികളും വിവരമറിയുന്നത്. ഫയർഫോഴ്സും പൊലീസും സ്പെഷൽ സ്കൂബാ ടീമും സ്ഥലത്തെത്തി ശനിയാഴ്ച ഉച്ചവരെയും തിരച്ചിൽ തുടർന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.