ഏറ്റെടുത്ത പ്രവൃത്തികളിൽ എൺപതു ശതമാനം പൂർത്തീകരിച്ചു -സി.ആർ. മഹേഷ്
text_fieldsകരുനാഗപ്പള്ളി: കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ എം.എൽ.എ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് എന്നിവയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി സി.ആർ. മഹേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.CR Mahesh M.L.A
എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച റോഡുകൾ, അംഗൻവാടി കെട്ടിടങ്ങൾ, വായനശാല മന്ദിരങ്ങൾ, വിവിധ സ്കൂളുകൾക്ക് അനുവദിച്ച ശുചിമുറി, കോംപ്ലക്സ്, കിച്ചൺ ഷെഡ്, സ്കൂൾ കെട്ടിട നിർമാണം, സ്കൂൾ വാഹനം വാങ്ങൽ, വിവിധ പി.എച്ച്.സികളുടെ കെട്ടിട നിർമാണം, താലൂക്കാശുപത്രി കെട്ടിട നിർമാണ പുരോഗതി, കെ.എസ്.ആർ.ടി.സി ശുചിമുറി നിർമാണം, പ്രളയ ദുരിതാശ്വാസ പദ്ധതിയിൽപെടുത്തി അനുവദിച്ച റോഡുകൾ തുടങ്ങിയ പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തി.
എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി ഏറ്റെടുത്ത 2021-22 വരെയുള്ള പ്രവൃത്തികളിൽ എൺപതു ശതമാനവും പൂർത്തീകരിച്ചതായും 2022-23, 2023-24 വർഷം അനുവദിച്ച പദ്ധതികൾ അടിയന്തരമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും എം.എൽ.എ നിർദേശിച്ചു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്, കൊല്ലം അസി. ഡെവലപ്മെന്റ് കമീഷണർ അനു, തദ്ദേശഭരണ വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ ജിലു, ഓച്ചിറ ബി.ഡി.ഒ, വിവിധ വകുപ്പ് എൻജിനീയർമാർ, ഉദ്യോഗസ്ഥർ, റിട്ട. ചീഫ് എൻജിനീയർ വിൽസൺ, രതീഷ്, സജീവ് മാമ്പറ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.